മനാമ; അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാൻ ദിവസങ്ങൾക്ക് മുൻപ് ബഹ്റൈനിലെത്തിയ മൂന്നു വയസ്സുകാരൻ വീടിനുള്ളിലെ ബാത്ത് ടബ്ബിൽ വീണ് മരിച്ചു.
കോട്ടയം പാലാ സ്വദേശിനി മേഘയുടെ (അൽഫോൻസ ജോസ്) ഏകമകൻ ധ്യാൻ സൂര്യയാണ് ദാരുണമായി മരിച്ചത്.ബിസിനസ് തിരക്കുകൾ കാരണം മേഘ മകനെ നാട്ടിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു നിർത്തിയിരുന്നത്. അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാനായി നാല് ദിവസം മുൻപാണ് കുട്ടി ബഹ്റൈനിൽ എത്തിയത്.അടുക്കളയിൽ അമ്മ ജോലി ചെയ്യുന്നതിനിടെ ഉറക്കമുണർന്ന കുട്ടി ബാത്ത്റൂമിലെത്തുകയും വെള്ളം നിറച്ചുവച്ചിരുന്ന ബാത്ത് ടബ്ബിൽ കളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയുമായിരുന്നു.
കുട്ടിയെ ഉടൻ തന്നെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്റൈൻ കേരളീയ സമാജം (ബി.കെ.എസ്) സജീവ പ്രവർത്തകയാണ് മേഘ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് ബഹ്റൈനിലെ പ്രവാസി സമൂഹം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.