പ്രവാസി മലയാളി സമൂഹമാധ്യമ ക്രിയേറ്റർമാരാണോ നിങ്ങൾ,സൂക്ഷിച്ചില്ലെങ്കിൽ വമ്പൻ പണി..!

ബർലിൻ; ജർമനിയിലെ സമൂഹമാധ്യമ ക്രിയേറ്റർമാർക്കും ഡിജിറ്റൽ മാർക്കറ്റർമാർക്കും യൂട്യൂബർമാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം.

യൂറോപ്യൻ യൂണിയന്റെ എഐ ആക്ടിന്റെ (EU AI Act) ഭാഗമായി ജർമനി നടപ്പിലാക്കിയ ‘KI-MIG’ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാർക്കറ്റ് സർവൈലൻസ് ആക്ട്) പ്രകാരം, സമൂഹമാധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും കണ്ടന്റുകളും ഉണ്ടാക്കുന്നവർ ഇനി മുതൽ അവ വ്യക്തമായി ‘എഐ ലേബൽ’ ചെയ്യേണ്ടതുണ്ട്. 

യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, ടിക് ടോക്ക് തുടങ്ങിയവയിലൂടെ പണം സമ്പാദിക്കുന്ന മോണിറ്റൈസ് ചെയ്ത അക്കൗണ്ടുകൾക്കും, ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. അതേസമയം, പണം സമ്പാദിക്കാത്ത വ്യക്തിഗത അക്കൗണ്ടുകൾക്ക് ഇതിൽ നിന്നും ഇളവുണ്ട്.

എഐ വോയ്സ്, എഐ ചിത്രങ്ങൾ, അല്ലെങ്കിൽ എഐ സ്ക്രിപ്റ്റുകൾ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന വാണിജ്യ കണ്ടന്റുകളിൽ ‘ജനറേറ്റഡ് വിത്ത് എഐ’ എന്ന ഡിസ്ക്ലെയിമർ നൽകിയിരിക്കണം.‘ഡീപ് ഫെയ്ക്കുകൾ’ (Deepfakes) ഉപയോഗിക്കുകയാണെങ്കിലും ലേബലിങ് നിർബന്ധമാണ്. എന്നാൽ എഐ ടെക്സ്റ്റുകൾ ഒരു മനുഷ്യൻ എഡിറ്റ് ചെയ്ത് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടെങ്കിലോ, ഒറ്റനോട്ടത്തിൽ തന്നെ എഐ ആണെന്ന് മനസിലാകുന്ന ആനിമേഷനുകൾ ആണെങ്കിലോ പ്രത്യേക ലേബലിങ് ആവശ്യമില്ല.

ലേബൽ ചെയ്യാതെ വായനക്കാരെയോ കാഴ്ചക്കാരെയോ തെറ്റിധരിപ്പിച്ചാൽ വമ്പൻ പിഴയാണ് ക്രിയേറ്റർമാരെ കാത്തിരിക്കുന്നത്. എഐ ലേബൽ ചെയ്യാതിരുന്നാൽ പരമാവധി 1.5 കോടി യൂറോയും (ഏകദേശം 135 കോടിയിലധികം രൂപ), ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള അപകടകരമായ എഐ ദുരുപയോഗത്തിന് (Manipulative AI) പരമാവധി 3.5 കോടി യൂറോ വരെയുമാണ് പിഴ ഈടാക്കുക. 

ജർമനിയിലെ Bundesnetzagentur (BNetzA) എന്ന റഗുലേറ്ററി അതോറിറ്റിക്കാണ് ഇതിന്റെ പരിശോധനാ ചുമതല. എഐ ഉപയോഗിക്കുന്ന ക്രിയേറ്റർമാർ കൃത്യമായ ഡിസ്ക്ലെയിമർ നൽകുന്നത് നിയമനടപടികൾ ഒഴിവാക്കാൻ അത്യാവശ്യമാണ്. മലയാളികൾ ഉൾപ്പെടെ ജർമനിയിൽ നിരവധി ക്രിയേറ്റർമാരുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !