ന്യൂഡൽഹി; സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായ ഇന്ത്യൻ യുവതിയെ യുഎഇയിൽ നിന്ന് ഇന്റർപോളിന്റെ സഹായത്തോടെ സിബിഐ ഇന്ത്യയിലെത്തിച്ചു.
വിശാഖ റാത്തോഡ് എന്ന പ്രതിയെയാണ് ഈ മാസം മൂന്നിന് ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹായത്തോടെ ഇന്ത്യയിലെത്തിച്ചത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് യുഎഇ അധികൃതർ പ്രസ്താവന പുറത്തിറക്കിയിട്ടില്ല.വിവിധ പദ്ധതികളിലേക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് വൻതുകകൾ വിശാഖ കൈക്കലാക്കിയെന്നാണ് കേസ്.വിശ്വാസവഞ്ചനയ്ക്കും ഫണ്ട് അനധികൃതമായി കൈകാര്യം ചെയ്തതിനും പ്രതിയുടെ പേരിൽ കുറ്റങ്ങളുണ്ട്. ഒന്നിലേറെ ബാങ്കുകൾ ഇതിനായി പ്രതി ഉപയോഗിച്ചു. മഹാരാഷ്ട്ര പൊലീസ് ആണ് വിശാഖയെ യുഎഇയിൽ നിന്ന് പൂണെയിലെത്തിച്ചത്.
കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിച്ചത് ആയിരങ്ങളെ ലോകത്തെ 81 രാജ്യങ്ങളിൽ നിന്ന് 2025ൽ 24,600 പ്രതികളെ ഇന്ത്യയിലെത്തിച്ചതായി വിദേശ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു.
സൗദിയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ - 7,019. യുഎഇയിൽ നിന്ന് 2024ൽ 899 പേരെ നാടുകടത്തി. 2023ൽ 666 പേരെയും 2022ൽ 587 പേരെയും അതിന് മുൻപത്തെ വർഷം 358 പേരെയും. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആകെ 3,979 പേരെയും കഴിഞ്ഞ 5 വർഷത്തിനിടെ നാടുകടത്തിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.