കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നു.പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ടിൽ വീണ്ടും വർധന

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നു.പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ടിൽ വീണ്ടും വർധന

കോട്ടയം; കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നു. ജില്ലയിൽ അലർട്ട് റെഡിൽനിന്ന് ഓറഞ്ചിലേക്കു മാറി. പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ടിൽ വീണ്ടും വർധനയുണ്ടായിട്ടുണ്ട്.

മലയോര മേഖലയിൽ ശരാശരി 100 മില്ലീമീറ്റർ മഴ പല സ്ഥലങ്ങളിലും ലഭിച്ചു. വൈക്കം താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. ഇവിടെയും വെള്ളത്തിന്റെ നിരപ്പ് അൽപം ഉയർന്നിട്ടുണ്ട്. മീനച്ചിലാർ കരകവിഞ്ഞ് കുമരകം. തിരുവാർപ്പ് ഉൾപ്പെടുന്ന മേഖലയിൽ വെള്ളക്കെട്ട് തുടരുന്നു. കോട്ടയം–കുമരകം റോഡിൽ ഇല്ലിക്കൽ മുതൽ ആറ്റാമംഗലം പള്ളി ഭാഗം വരെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലാണ്. 

മന്ത്രി പി.കെ.ബഷീർ ഇന്ന് ഈരാറ്റുപേട്ട സന്ദർശിക്കും.ആലപ്പുഴയിൽ മഴയുടെ ശക്തി നേരിയ തോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് തുടരുന്നത് ആശങ്ക നിലനിർത്തുന്നു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജില്ലയുടെ കിഴക്കൻ മേഖല ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആറ്റിൽ ഇനിയും ജലനിരപ്പുയർന്നാൽ നൂറനാട്, ചുനക്കര പഞ്ചായത്തുകളിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറും. എസി റോ‍ഡിൽ പലയിടത്തും വെള്ളക്കെട്ട് നിലനിൽക്കുന്നത് ഗതാഗത തടസമുണ്ടാക്കുന്നുണ്ട്. 

ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ അറ്റകുറ്റപ്പണികൾക്ക് പാർക്ക് ചെയ്തിരുന്ന പാസഞ്ചർ ബസിന് മുകളിലേക്ക് വൻ മരം വീണ് ബസ് പൂർണമായി തകർന്നു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിലെ തോരാമഴയിൽ ഡിപ്പോ ഗ്രൗണ്ട് മുഴുവൻ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയായിരുന്നു. 

ബസ് പാർക്ക് ചെയ്തതിന് പിന്നാലെ രാത്രിയിൽ പെയ്ത മഴയിൽ മരത്തിന് ചുറ്റും വെള്ളം കെട്ടിനിന്നു. ഇതോടെ മരം ചുവടോടെ ‌ബസിന് മുകളിലേക്ക് വീഴുകയായിരുന്നു. വലിയ ശബ്ദം കേട്ട് ബസ് ഗാരേജിലുണ്ടായിരുന്ന ജീവനക്കാർ ഉടൻ ഓടിയെത്തിയെങ്കിലും വെള്ളം കെട്ടിനിൽക്കുന്നതും കാരണം സംഭവസ്ഥലത്തേക്ക് പോകാൻ ആർക്കും സാധിച്ചില്ല. 

തിരുവല്ല–അമ്പലപ്പുഴ സംസ്ഥാനപാതയിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. എറണാകുളത്ത് മൂവാറ്റുപുഴയാറിലും ആലുവപ്പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !