ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി..!

കൊച്ചി; പൊലീസിനെ മാത്രമല്ല, സംസ്ഥാന ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിന്റെ സ്പെഷൽ സ്ക്വാഡ്.

ആലുവ റൂറൽ എസ്പി കെ.എസ്.സുദർശന്‍ രൂപീകരിച്ച 10 അംഗ സ്ക്വാഡിൽ മൂവാറ്റുപുഴ ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. ഊന്നുകൽ ഇൻസ്പെക്ടറും രണ്ട് എസ്ഐമാരും ബാക്കി പൊലീസുകാരുമാണു സംഘത്തിലുള്ളത്. സംഘം ഇതിനകം തന്നെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയുടെ അവസാന ലൊക്കേഷൻ എറണാകുളത്താണെന്നു കണ്ടെത്തിയെങ്കിലും ഇയാൾ ഇവിടെ തുടരാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.ഊന്നുകൽ ഇൻസ്പെക്ടറെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

കീഴടങ്ങാൻ തയാറാണെന്ന് അറിയിച്ചിട്ടും സുഹൃത്തുക്കളെ പൊലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ വെല്ലുവിളി. ‘കഴിയുമെങ്കിൽ എന്നെ പിടികൂടൂ’ എന്ന് വെല്ലുവിളിച്ച ആയങ്കി, കേസന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിന് അസഭ്യവർഷവും ഭീഷണിയും അടങ്ങിയ വോയ്സ് ക്ലിപ്പ് അയച്ചുകൊടുക്കുകയും ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്. കോതമംഗലം ഇൻസ്പെക്ടർക്കെതിരെ ഭീഷണി മുഴക്കിയ കേസ് അന്വേഷിക്കുന്നത് ഊന്നുകൽ പൊലീസാണ്. ഇതിൽ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പിന്നീടായിരുന്നു ഊന്നുകൽ ഇൻസ്പെക്ടറെ സമൂഹമാധ്യമങ്ങളിൽ വെല്ലുവിളിച്ചതും.

കോതമംഗലത്ത് സുഹൃത്തിന്റെ വിവാഹത്തിന് എത്തിയ തന്നെയും കൂട്ടുകാരെയും സംഘടിത കുറ്റകൃത്യത്തിന്റെ പേരിൽ കോതമംഗലം സിഐ പ്രശാന്തൻ വ്യാജ കേസിൽ കുടുക്കുകയായിരുന്നെന്ന് ആരോപിച്ച് ആയങ്കി വീണ്ടും സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. ഇതിനിടെയാണ്, പൊലീസിനെ വെല്ലുവിളിച്ച ആയങ്കിയുടെ നടപടിയോട് ‘ഇനിയെന്താണ് ഉണ്ടാവുക എന്ന് കണ്ടോളൂ’ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇതിന് ചെന്നിത്തലയ്ക്കും ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ തന്നെ മറുപടി പറഞ്ഞു. 

തന്റെ ജീവിതം തകർത്തത് പൊലീസാണെന്ന് ആരോപിക്കുന്ന ആയങ്കി, കോതമംഗലം പൊലീസ് തന്നെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതിൽ ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. താൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ കള്ളക്കേസെടുത്ത സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രിയെ വെല്ലുവിളിക്കുന്നതായും ആയങ്കി സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കുന്നു.

കോതമംഗലം ഇൻസ്പെക്ടർക്കെതിരെ ഭീഷണി മുഴക്കിയ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ആയങ്കിക്ക് ഇനി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും. അതിനിടെയാണ് ഊന്നുകൽ പൊലീസിന്റെ പുതിയ കേസും. ആയങ്കി ഉണ്ടാകാനിടയുള്ള സ്ഥലങ്ങൾ, സുഹൃത്തുക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് ഇതിനകം തന്നെ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഒളിവിലാണെങ്കിലും സമൂഹമാധ്യമങ്ങളിൽ ഇടവിട്ട് പോസ്റ്റുകൾ ഇടുന്നുണ്ട് എന്നതും പൊലീസിനു വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടെന്നു പറഞ്ഞാണ് ആയങ്കി ഊന്നുകൽ ഇൻസ്പെക്ടർക്ക് മെസേജ് ഇട്ടത്. 

തിങ്കളാഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയായിരുന്നു അത്. എന്നാൽ അതിനു ശേഷമാണ് ഇൻസ്പെക്ടറെ വെല്ലുവിളിച്ചുകൊണ്ടുള്ള സന്ദേശം എത്തിയത്. ഈ സമയം ആയപ്പോഴേക്കും ആയങ്കി കൊച്ചി വിട്ടിട്ടുണ്ടാകാം എന്നു തന്നെയാണ് പൊലീസ് കരുതുന്നത്. ഉടൻ പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി തന്നെ പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ സകല പഴുതുമടച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രത്യേക സ്ക്വാഡും ഇതിന്റെ ഭാഗമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !