യുകെ;യുകെയിൽ നഴ്സായും കെയററായും ജോലി ചെയ്യുന്നവർക്ക് ശക്തമായ മുന്നറിയിപ്പായി അടുത്തിടെ ഉണ്ടായ പ്രഫഷനൽ നടപടികൾ.
രോഗികളുടെ സുരക്ഷയിൽ വീഴ്ച വരുത്തുന്നതു മുതൽ മരുന്ന് കൈകാര്യം ചെയ്യുന്നതിലെ പിഴവുകളും മെഡിക്കൽ രേഖകൾ ശരിയായി പരിപാലിക്കാത്തതും ജോലിസ്ഥലത്തെ മോശം പെരുമാറ്റവും മാത്രമല്ല, പ്രഫഷനൽ നിയന്ത്രണങ്ങൾ മറികടക്കുന്നതും തെറ്റായ വിവരങ്ങൾ നൽകുന്നതും വരെ ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിക്കാമെന്നാണ് സമീപകാലത്ത് നടന്ന ചില വ്യത്യസ്ത സംഭവങ്ങൾ വ്യക്തമാക്കുന്നത്.നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) അടുത്തിടെ നടത്തിയ ഒരു നടപടിയിൽ, രോഗിയെ ആവശ്യമായ രീതിയിൽ നിരീക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതും മരുന്നുകളെക്കുറിച്ചുള്ള അറിവിൽ കുറവുണ്ടായതും ഡ്യൂട്ടി കൈമാറ്റ സമയത്ത് സഹപ്രവർത്തകരെ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നതും മെഡിക്കൽ നോട്ടുകളും രേഖകളും ശരിയായി പരിശോധിക്കാതിരുന്നതും രോഗികളുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതുമടക്കമുള്ള കാര്യങ്ങൾ ഗൗരവമായി പരിഗണിക്കപ്പെട്ടു.
വ്യത്യസ്ത രോഗികളുടെ മെഡിക്കൽ രേഖകൾ കൂട്ടിക്കലർത്തിയതും രോഗിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ശരിയായ രീതിയിൽ കൈമാറാത്തതും അന്വേഷണത്തിന്റെ ഭാഗമായി ഉയർന്നു. രോഗി മരിച്ച സാഹചര്യത്തിൽ ആവശ്യമായ നിരീക്ഷണം നടത്തുന്നതിൽ പരാജയപ്പെട്ടുവെന്ന കണ്ടെത്തലും ഉണ്ടായി. ജോലിസ്ഥലത്തെ പ്രഫഷനൽ പെരുമാറ്റവുമായി ബന്ധപ്പെട്ട ചില പരാതികളും നടപടിക്ക് കാരണമായി. ഇതിന് പിന്നാലെ നഴ്സിന്റെ പ്രഫഷണൽ റജിസ്ട്രേഷൻ തന്നെ റദ്ദാക്കുന്ന നിലയിലേക്കാണ് നടപടി എത്തിയത്.
വ്യവസ്ഥകൾ മറികടന്ന് ജോലി; ഒടുവിൽ റജിസ്ട്രേഷനും നഷ്ടമായി യുകെയിലെ ഒരു കെയർ ഹോമിൽ ജോലി ചെയ്ത മറ്റൊരു നഴ്സിനെതിരായ എൻഎംസി നടപടിയും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നൽകുന്ന പ്രധാന മുന്നറിയിപ്പാണ്.
നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്ന ഇന്ററിം കണ്ടീഷൻസ് ഓഫ് പ്രാക്ടീസ് ഓർഡർ പ്രകാരം നഴ്സിന് ചില കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഒരു സ്ഥിരം തൊഴിലുടമയ്ക്ക് കീഴിൽ മാത്രം ജോലി ചെയ്യണം, ഏജൻസി ജോലിയിൽ ഏർപ്പെടരുത്, ഒരു ഷിഫ്റ്റിന്റെ ചുമതലയുള്ള നഴ്സാകരുത്, മരുന്ന് നൽകുമ്പോൾ മേൽനോട്ടം ഉണ്ടായിരിക്കണം തുടങ്ങിയവയായിരുന്നു നിയന്ത്രണങ്ങൾ.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.