കൊല്ലം ;നീണ്ടകരയിൽ വള്ളം മറിഞ്ഞ് അച്ഛനെയും ഭർത്താവിനെയും നഷ്ടപ്പെട്ട എസ്.രേഷ്മ കടലിൽ കാണാതായ മകൻ ഗൗതം കൃഷ്ണയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് 13 ദിവസം.
ബന്ധുക്കൾ നിർബന്ധിച്ചിട്ടും അന്നുമുതൽ അരിയാഹാരം കഴിച്ചിട്ടില്ല രേഷ്മ. മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളുമൊക്കെ വീട്ടിലെത്തി മടങ്ങുന്നു. അവരോടൊക്കെ സംസാരിക്കുമ്പോൾ രേഷ്മയുടെ വാക്കുകൾ കണ്ണീരിൽ മുറിയുന്നു.ഗൗതമിനായി തിരച്ചിൽ തുടരുകയാണ്.
സർക്കാരിനോട് കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടോ? ഇപ്പോൾ നടക്കുന്ന തിരച്ചിലിൽ തൃപ്തയാണ്. നേവിയും കോസ്റ്റ് ഗാർഡുമെല്ലാം തിരയുന്നുവെന്നറിഞ്ഞു. എനിക്കെന്റെ മകനെ കാണണം. അതാണ് എനിക്ക് സർക്കാർ ചെയ്തുതരേണ്ടത്. കലക്‌ടർ എന്നും വന്ന് കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ട്.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ആദ്യം നീരസം പ്രകടിപ്പിക്കുകയും പൊലീസിനെ സമീപിക്കുകയും ചെയ്തിരുന്നല്ലോ. എന്താണ് ശരിക്കും പരാതിക്കിടയാക്കിയത് ? വള്ളംമറിഞ്ഞ് ആദ്യ മണിക്കൂറുകളിൽ തിരച്ചിൽ നടന്നില്ല. ആദ്യ 3 ദിവസവും തിരച്ചിൽ കാര്യമായി നടന്നില്ല. അതാണ് പരാതി പറയേണ്ടിവന്നത്.സർക്കാരിനോട് സഹായമെന്തെങ്കിലും ചോദിച്ചിട്ടുണ്ടോ ? വീടു വിറ്റാണ് ഞങ്ങൾ ഇൗ വള്ളം വാങ്ങിയത്.
ഇപ്പോൾ എനിക്ക് കിടക്കാനിടമില്ല. അച്ഛനെയും ഭർത്താവിനെയും നഷ്ടപ്പെട്ടു. മകനെക്കുറിച്ച് ഒരു വിവരവുമില്ല. ഇനിയങ്ങോട്ട് എങ്ങനെ ജീവിക്കണമെന്നറിയില്ല. ഇളയമകന് ജോലി നൽകണമെന്നും ബാധ്യതകൾ തീർക്കാൻ സഹായിക്കണമെന്നും ഫിഷറീസ് മന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ട്. സർക്കാർ സഹായിക്കുമെന്നു വിശ്വസിക്കുന്നു.
സർക്കാരിനു മുന്നിൽ വയ്ക്കാൻ എന്തെങ്കിലും നിർദേശങ്ങളുണ്ടോ ? കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് അത്യാവശ്യ സമയത്ത് സർക്കാർ സംവിധാനം വേണം. ആദ്യ മണിക്കൂറുകൾ നഷ്ടപ്പെട്ടാൽ പിന്നീടെന്തു ചെയ്തിട്ടും ആ കുടുംബത്തിന്റെ വേദനയ്ക്ക് പരിഹാരമാകില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.