പണച്ചെലവില്ലാതെയും, അക്ഷയ സെന്ററിൽ പോയി ക്യൂ നിൽക്കാതെയും ആധാർ അപ്ഡേറ്റ് ചെയ്യാൻ അവസരം

കൊച്ചി: പണച്ചെലവില്ലാതെയും, അക്ഷയ സെന്ററിൽ പോയി ക്യൂ നിൽക്കാതെയും ആധാർ അപ്ഡേറ്റ് ചെയ്യാൻ അവസരം.

ആധാറിൽ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്ക് ആധാർ ആപ്പിലൂടെ സൗജന്യമായി ഇമെയിൽ ഐഡി ചേർക്കാനും അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും. 2026 ഡിസംബർ 31 വരെയാണ് ഈ സൗജന്യം ലഭിക്കുക.ഇമെയിൽ നൽകുന്നത് ആധാര്‍ ദുരുപയോഗം തടയാൻ

ആധാറുമായി ഇമെയിൽ ഐഡി ബന്ധിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. ആധാർ ഓതന്റിക്കേഷൻ നടക്കുന്ന ഓരോ തവണയും ഉപഭോക്താവിന് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും എന്നത് ഒരു വലിയ സൗകര്യമാണ്. ആധാർ വിവരങ്ങൾ എവിടെ, എപ്പോൾ ഉപയോഗിക്കപ്പെടുന്നു എന്നത് വ്യക്തമായി അറിയാൻ സാധിക്കും.ആധാര്‍ അനുബന്ധ രേഖകള്‍ അപ്ഡേറ്റ് ചെയ്യാം

ആധാറിൽ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്ക് ആധാര്‍ അനുബന്ധ രേഖകള്‍ യുഐഡിഎഐ പോര്‍ട്ടല്‍ വഴി സൗജന്യമായി അപ്ഡേറ്റ് ചെയ്യാനും ഇപ്പോൾ സൗകര്യം ഒരുങ്ങിയിട്ടുണ്ട്. 2027 ജൂണ്‍ 14 വരെ ഈ സൗകര്യം ലഭിക്കും. https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റില്‍ Document Update ഓപ്ഷന്‍ വഴിയാണ് രേഖകൾ പുതുക്കേണ്ടത്. ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ചാര്‍ജ് 75 രൂപയാണ്.0-5 വയസ്സിലെയും, അതിനു ശേഷമുള്ള ആധാർ എൻറോൾമെന്റും സൗജന്യമാണ്. 

അതുപോലെ 5 വയസ്സിലെയും 15 വയസ്സിലെയും നിർബന്ധിത ബയോമെട്രിക് പുതുക്കലും 5-17 വയസ്സിനുള്ളിൽ സൗജന്യമാണ്. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും തന്നെ നടത്തണം. പരാതി പരിഹാരത്തിന് സിറ്റിസൺ കോൾ സെന്ററിലെ ഈ നമ്പരുകളിൽ വിളിക്കാം: 1800-4251-1800 (ടോൾ ഫ്രീ) / 0471-2335523. കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442ഇ-മെയിൽ വിലാസം: uidhelpdesk@kerala.gov.in

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !