ന്യൂഡല്‍ഹി: ഫുക്കെറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടു. നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കുണ്ട്.
ആകാശച്ചുഴിയില്‍ പെട്ട് വിമാനം മുന്നൂറ് അടിയോളം താഴേക്ക് വന്നു. പിന്നീട് സുരക്ഷിതമായി നിലത്തിറക്കാനായി.രാവിലെ പതിനൊന്ന് മണിയോടെ വിമാനം സുരക്ഷിതമായി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലിറക്കാനായി. 134 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനം ആകാശച്ചുഴിയില്‍ പെട്ടെന്ന വാര്‍ത്ത വന്നതോടെ തന്നെ ആരോഗ്യ സംഘം വിമാനത്താവളത്തില്‍ സജ്ജമായിരുന്നു. പിന്നീട് വിമാനം ഇറങ്ങിയ ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് വേണ്ട വൈദ്യ സഹായം നല്കി.പത്ത് യാത്രികരെയും രണ്ട് ജീവനക്കാരെയും മേദാന്ത മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അതേസമയം തനിക്കും തന്റെ സഹോദരനുമുണ്ടായത് ഗുരുതര പരിക്കാണെന്ന് വിമാനത്തിലുണ്ടായിരുന്ന പ്രിന്‍സ് ഛദ്ദ എന്ന യാത്രികന് പിന്നീട് എക്സില്‍ കുറിച്ചു. മിക്ക യാത്രക്കാര്‍ക്കും സാരമായി പരിക്കുണ്ട്. പലരെയും സ്ട്രച്ചസുകളിലും വീല്ച്ചെയറുകളിലുമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം കുറിച്ചു.
വിമാനം സുരക്ഷിതമായി ഇറക്കിയതിന് ജീവനക്കാരോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമായി ഇറങ്ങാനാകുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. സംഭവം വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.