ഡൽഹി;ആഗോളതലത്തിൽ ലക്ഷക്കണക്കിന് ക്രിയേറ്റർമാർ സംഭാവന ചെയ്യുന്ന കോടിക്കണക്കിന് വീഡിയോകളുടെ വൻ ശേഖരമാണ് യൂട്യൂബ്.
മിക്ക ക്രിയേറ്റർമാർക്കും വൻതോതിൽ വരുമാനം നേടിക്കൊടുക്കുന്ന സ്രോതസ്സ് കൂടിയാണിത്. വീഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്രിയേറ്റർമാർക്ക് പണം കിട്ടുന്നു. എന്നാൽ യൂട്യൂബ് അതിന്റെ നയങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുകയാണ്. ഇതോടെ പുതിയ യൂട്യൂബർമാർക്ക് യൂട്യൂബിൽ നിന്ന് വരുമാനം ലഭിക്കണമെങ്കിൽ പുതിയ നിബന്ധനകൾ ബാധകമാവും.വീഡിയോകൾക്ക് ലഭിക്കുന്ന കാഴ്ചക്കാരുടെ എണ്ണത്തിൽ നിന്ന് വരുമാനനേട്ടമുണ്ടാക്കാൻ കഴിയുന്ന ക്രിയേറ്റർമാരുടെ എണ്ണം പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യൂട്യൂബ് പാർട്നർ പ്രോഗ്രാമിലെ യോഗ്യതകൾ വർധിപ്പിച്ച് കർശന നിബന്ധനകൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ നിയമങ്ങൾ 2027 ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും . പുതിയ നിയമങ്ങൾ പ്രകാരം വരുമാനം നേടിത്തുടങ്ങാൻ താഴെ പറയുന്ന യോഗ്യതകൾ ആവശ്യമാണ്:
ചാനലിന് കുറഞ്ഞത് 1,000 സബ്‌സ്‌ക്രൈബർമാർ ഉണ്ടായിരിക്കണം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ (365 ദിവസങ്ങൾ) 8,000 ക്വാളിഫൈഡ് വാച്ച് അവർ നേടിയിരിക്കണം. അല്ലെങ്കിൽ, 90 ദിവസത്തിനുള്ളിൽ 20 മില്യൺ (2 കോടി) ക്വാളിഫൈഡ് ഷോർട്സ് വ്യൂസ് നേടിയിരിക്കണം.
മുൻപ് വരുമാനം ലഭിക്കുന്നതിനായി 4,000 വാച്ച് അവർ അല്ലെങ്കിൽ 10 മില്യൺ ഷോർട്സ് വ്യൂസ് മാത്രമായിരുന്നു ആവശ്യമായിരുന്നത്. എന്നാൽ ഇപ്പോഴത് ഇരട്ടിയാക്കുകയാണ് യൂട്യൂബ് ചെയ്തിരിക്കുന്നത്. അതേസമയം 2027 ഫെബ്രുവരി ഒന്ന് മുതൽ, ഷോർട്സിലെ പരസ്യങ്ങളിൽ നിന്നും സബ്‌സ്‌ക്രിപ്ഷനുകളിൽ നിന്നും വരുമാനം തുടർന്നും ലഭിക്കുന്നതിന് കഴിഞ്ഞ 90 ദിവസങ്ങളിൽ 10 മില്യൺ (1 കോടി) ക്വാളിഫൈഡ് ഷോർട്സ് വ്യൂസ് ആവശ്യമാണ്. എന്നാൽ നിലവിൽ യൂട്യൂബ് പാർട്ണർ പ്രോഗ്രാമിന്റെ ഭാഗമായ ക്രിയേറ്റർമാരെ ഈ പുതിയ മാറ്റങ്ങൾ ബാധിക്കില്ല.
എന്നാൽ പുതിയതായി കടന്നുവരുന്ന ക്രിയേറ്റർമാർക്ക് ഈ നിബന്ധനകൾ വലിയ വെല്ലുവിളിയാകും. എന്തിനാണ് ഈ മാറ്റം? യൂട്യൂബ് പാർട്ണർ പ്രോഗ്രാമിന്റെ നിബന്ധനകളിൽ മാറ്റം കൊണ്ടുവരാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ നിരവധി ക്രിയേറ്റർമാർ തങ്ങളുടെ കണ്ടന്റിലൂടെ പ്ലാറ്റ്‌ഫോമിൽ നിന്ന് വലിയ തുക സമ്പാദിക്കുന്നത് യൂട്യൂബ് കാണുന്നുണ്ട്.
വർധിച്ചുവരുന്ന വ്യൂവർഷിപ്പിൽ നിന്നും പങ്കാളിത്തത്തിൽ നിന്നും വരുമാനം നേടാൻ യോഗ്യത നേടുന്ന പുതിയ ക്രിയേറ്റർമാരുടെ എണ്ണം പരിമിതപ്പെടുത്താനും കടുത്ത നിബന്ധനകൾ കൊണ്ടുവരാനും കമ്പനി ആഗ്രഹിക്കുന്നതിനാലാണ് ഈ മാറ്റമെന്നാണ് കരുതുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.