ആയിരം ദിവസങ്ങൾ കഴിഞ്ഞു,മജീഷ്യനെ പോലെ മാഞ്ഞുപോയ പ്രമുഖ വ്യാപാരി എവിടെ

കോഴിക്കോട് ;2023 ഓഗസ്റ്റ് 22 . കോഴിക്കോട് നഗരത്തിന്റെ തിരക്കിൽനിന്ന് പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂർ അപ്രത്യക്ഷമാകുന്നു.

ആയിരം ദിവസങ്ങൾ പിന്നിടുമ്പോഴും എങ്ങും എത്താത്ത അന്വേഷണം. മജീഷ്യനെ പോലെ മാഞ്ഞുപോയ ഒരു മനുഷ്യൻ. ഈ ആധുനിക കാലത്തും ഒറ്റ ചോദ്യമാണ് ബാക്കിയുള്ളത്. എങ്ങനെയാണ് ഒരു വ്യക്തി ഒരു പൊട്ടു പോലും ബാക്കിയാക്കാതെ കാണാമറയത്തായത്. എവിടെപ്പോയി നമ്മുടെ പുകപെറ്റ അന്വേഷകർ.സിസിടിവി പരിശോധിച്ചില്ല തുടക്കത്തിലേ പാളിയ അന്വേഷണം 2023 ഓഗസ്റ്റ് 22-ന് മാമിയെ കാണായാതിന്റെ പിറ്റേന്ന്‌ നടക്കാവ് പോലീസിൽ കുടുംബം പരാതി നൽകിയിരുന്നു. 

അൽപം വൈകിയേ തിരിച്ചെത്തൂ എന്നു പറഞ്ഞാണ് മാമി വീട്ടിൽനിന്ന്‌ ഇറങ്ങിയത്. അന്ന് കോഴിക്കോട് ബീച്ചിൽ മാമി ഉണ്ടായിരുന്നുവെന്ന് ഒരു കെട്ടിടം ഉടമ പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ, മാമിയെ കാണാതാവുന്ന അരയിടത്ത് പാലത്തിന് അടുത്ത സിഡി ടവറിലെ ഒരു സിസിടിവി ക്യാമറയും ബീച്ചിലെ ഒരു കോഫി ഷോപ്പിലെ സിസിടിവിയും മാത്രമാണ് പോലീസ് പരിശോധിച്ചത്. ഇവ രണ്ടും പ്രവർർത്തിച്ചിരുന്നില്ല.

മാമിയെ കാണാതാവുന്ന ദിവസം അരയിടത്ത് പാലം മുതൽ തലക്കുളത്തൂർവരെയുള്ള സ്ഥലങ്ങളിലെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇത്രയും ദൂരം മാമി സഞ്ചരിച്ചതായി വ്യക്തമായിരുന്നു. എന്നാൽ, ഈ ദൂരത്തിലുണ്ടായിരുന്ന 60 സിസിടിവി ക്യാമറകളിൽ ഒന്നുപോലും പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. ഇതോടെ മാമിയെ കണ്ടെത്താനുള്ള ‘ഗോൾഡൻ ഹവേഴ്‌സ്’ നഷ്ടപ്പെട്ട് പോയെന്നും കുടുംബം പറയുന്നു. 

ആദ്യം നടക്കാവ് പോലീസായിരുന്നു കേസ് അന്വേഷിച്ചത്. എന്നാൽ, അന്വേഷണത്തിൽ തൃപ്തരല്ലെന്ന കുടുംബത്തിന്റെ പരാതിയിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ ലോക്കൽ പോലീസ് വീഴ്ച വരുത്തിയെന്ന ക്രൈംബ്രഞ്ച് റിപ്പോർട്ടിൽ വകുപ്പുതല അന്വേഷണവും നടന്നിരുന്നു. അന്നത്തെ നടക്കാവ് സി.ഐ. പി.കെ. ജിജീഷ്, എസ്.ഐ. ബിനു മോഹൻ, സീനിയർ സി.പി.ഒ. എം.വി. ശ്രീകാന്ത്, കെ.കെ. ബിജു എന്നിവർക്കെതിരെയാണ് വകുപ്പുതല അന്വേഷണം നടന്നത്. ക്രൈംബ്രാഞ്ചിന്റെ വരവിലും എങ്ങുമെത്താതെ കേസ് സി.ബി.ഐക്കോ ക്രൈം ബ്രാഞ്ചിനോ കൈമാറണമെന്നായിരുന്നു മാമി കുടുംബത്തിന്റെ ആവശ്യം. 

ഇക്കാര്യം ഉന്നയിച്ച് അന്നത്തെ മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. അന്വേഷണം ഉറപ്പ് നൽകിയതുമാണ്. പക്ഷെ, കേസിൽ വീഴ്ചവരുത്തിയെന്ന് ആരോപണമുണ്ടായ പോലീസുകാരെവെച്ച് തന്നെ മറ്റൊരു അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.  അന്വേഷണ ചുമതല കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറായിരുന്ന രാജ്പാൽ മീണയിൽനിന്നു മാറ്റി മലപ്പുറം എസ്.പി. എസ്. ശശിധരന് കൈമാറുകയും ചെയ്തു.  ഇതിനിടെ, എ.ഡി.ജി.പി. അജിത് കുമാറിന് കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് പി.വി. അൻവർ വെളിപ്പെടുത്തൽ കൂടി നടത്തിയതോടെ വിവാദം കത്തിപ്പടർന്നു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. 

ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐ.ജി. പി. പ്രശാന്തിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. യു.പ്രേമനായിരുന്നു അന്വേഷണ ചുമതല. മാമിയുടെ ഡ്രൈവറെയടക്കം ഒട്ടേറെ പേരെ ചോദ്യം ചെയ്തു. പക്ഷെ, സിസിടിവി ദൃശ്യം കിട്ടാത്തതിനാൽ അന്വേഷണം വഴിമുട്ടി. ഒരുപാട് സൗഹൃദങ്ങളുണ്ടായിരുന്നു ഉപ്പയ്ക്ക്. അവർ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാകാമെന്നാണ് നമ്മൾ വിചാരിക്കുന്നത്. അറിയാത്ത ആരുടെയും കൂടെപ്പോവുന്ന ആളായിരുന്നില്ല ഉപ്പ. കാണാതാവുന്ന അന്ന് ഓഫീസിന് അടുത്തുള്ള പള്ളിയിൽനിന്നു നിസ്‌കാരം കഴിഞ്ഞ് ഇറങ്ങിയതാണ്. പേഴ്‌സ് പോലും കയ്യിലെടുത്തിരുന്നില്ല. ആരോടും പ്രശ്‌നത്തിന് പോവാത്ത സ്വഭാവക്കാരനാണ്. ക്യാമറ ദൃശ്യങ്ങളൊക്കെ കയ്യിലുണ്ടെന്നായിരുന്നു ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. ഇപ്പോഴത്തെ ഉദ്യോഗസ്ഥർ പറയുന്നത് ഒന്നും കയ്യിലില്ല എന്നാണ്. 

ചിലപ്പോൾ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ ഇത് മനപ്പൂർവം കൊടുക്കാത്തതാവാം അല്ലാതെ കിട്ടാതിരിക്കില്ലല്ലോ. ഉപ്പ എന്തായാലും തിരിച്ചുവരും എവിടെയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നമ്മൾ ഇപ്പോഴു നിൽക്കുന്നത്." അദീപ നൈന- മാമിയുടെ മകൾ ക്രൈംബ്രാഞ്ച് ഐജി ആയിരുന്ന എസ്. അജിത ബീഗം കോഴിക്കോടെത്തി അന്വേഷണ പുരോഗതിയടക്കം വിലയിരുത്തിയിരുന്നു. സൈബർ വിദഗ്ധരെയും വനിതാ പോലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ഉൾപ്പെടുത്തി പുതിയ അന്വേഷണ സംഘത്തെ വിപുലീകരിക്കുകയും ചെയ്തു. 

മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.വി. സന്തോഷിന്റെ നേതൃത്വത്തിൽ 3,70,000-ലധികം ഫോൺ രേഖകളാണ് പരിശോധിച്ചത്. പക്ഷെ, ഇപ്പോഴും ഒരു തുമ്പും അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കോഴിക്കോടെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് മാമി കുടുംബം അന്വേഷണം ഊർജിതമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാമി കുടുംബം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !