തിരുവനന്തപുരം: ബിജെപിയിലെ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസിൽ മുൻ ഡിജിപി ജേക്കബ് തോമസ് ഐപിഎസ്സിനും പാർട്ടി അന്വേഷണ ചുമതല.
ആരോപണ വിധേയരേയും പരാതിക്കാരേയും ഒറ്റയ്ക്കിരുത്തി ജേക്കബ് തോമസ് മൊഴിയെടുത്തു. പോലീസ് ശൈലിയിൽ മണിക്കൂറുകളോളം നീണ്ട മൊഴിയെടുപ്പായിരുന്നു ഇന്ന് നടന്നത്. കുമ്മനം രാജശേഖരനുൾപ്പെടെയുള്ള അച്ചടക്കസമിതി മൊഴി രേഖപ്പെടുത്തുനുണ്ടായി.ഫണ്ട് വെട്ടിപ്പിൽ ഇതിനോടകം പുറത്തുവന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലും മൊഴിയെടുപ്പും നടത്തിയത്. പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലായിരുന്നു മൊഴിയെടുക്കൽ. ഫണ്ട് തട്ടിപ്പിന്റെ പേരിൽ പാർട്ടി ചുമതലയിൽ നിന്ന് മാറ്റപ്പെട്ട സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്ത് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. അഞ്ജനയുടെ പേരിലുള്ള ശബ്ദരേഖകളടക്കം പുറത്തുവന്നിരുന്നു.
അതേസമയം ഫണ്ട് തട്ടിപ്പില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കോർ കമ്മിറ്റിയിൽ ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നുമാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പ്രതികരിക്കുന്നത്. തട്ടിപ്പുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് രാജീവ് ചന്ദ്രശേഖറിന്റെ വാർത്താക്കുറിപ്പ് ഇന്നലെ പുറത്തുവന്നിരുന്നു.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.