പാലാ നഗരസഭയിൽ വീണ്ടും പരസ്യ പോര്

പാലാ: പാലാ നഗരസഭയിൽ എൽ.ഡി.എഫും യു.ഡി.എഫിലെ വിമതവിഭാഗവും ഒന്നിച്ച് ഭരണം പിടിച്ചതിന് പിന്നാലെ പരസ്യ പോര്.

കോൺഗ്രസിലെ വിമതവിഭാഗത്തിലെ അംഗങ്ങളാണ് പരസ്യപോരുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ബിജു മാത്യുസും ടോണി തൈപ്പറമ്പിലുമാണ് പരസ്പരം പോരുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ബിജു മാത്യുസ് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷിനെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. 

നാട്ടകം സുരേഷിന്റെ പിടിപ്പുകേടിന്റെ ഉദാഹരണമാണ് പാലാ നഗരസഭയിലെ സംഭവവികാസങ്ങളെന്ന് ബിജു ആരോപിച്ചിരുന്നു. നാട്ടകം സുരേഷ് കോൺഗ്രസ് അംഗങ്ങളുടെ വാക്കുകൾ വിലമതിക്കാതെ സ്വതന്ത്ര കൂട്ടായ്മയിലെ പുളിക്കക്കണ്ടം വിഭാഗം പറയുന്നുതു മാത്രം കേട്ട് പ്രവർത്തിച്ചു. ബിനു പുളിക്കക്കണ്ടം വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽനിന്ന് പുറത്താക്കിയതെന്നും ബിജു മാത്യുസ് ആരോപിച്ചിരുന്നു. 

എന്നാൽ, നാട്ടകം സുരേഷിനെതിരായ ബിജു മാത്യൂസിന്റെ പ്രസ്താവനയ്ക്കെതിരേ വിമതവിഭാഗത്തിലെ പ്രമുഖനായ ടോണി തൈപ്പറമ്പിൽ രംഗത്തെത്തി. പ്രസ്താവന മറ്റ് സഹ കൗൺസിലർമാരുടെ അറിവോടെയോ സമ്മതത്തോടെയോ നടത്തിയതല്ല. കോൺഗ്രസിനെ സ്നേഹിക്കുകയും പാർട്ടിയോടൊപ്പം നിൽക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ ബിജു മാത്യൂസിന്റെ പ്രസ്താവന ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ നാട്ടകം സുരേഷ് എം.എൽ.എ. 

തന്റെ കർത്തവ്യമാണ് നിർവഹിച്ചത്. അതിനെതിരേ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും ടോണി തൈപ്പറമ്പിൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസത്തിനും ക്ഷതമേൽപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. നാട്ടകം സുരേഷിനെതിരേ വിമത കൗൺസിലർ ബിജു മാത്യൂസ് നടത്തിയ പ്രസ്താവനയിൽ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധിച്ചു. 

നാട്ടകം സുരേഷിനെ അപമാനിച്ചാൽ യു.ഡി.എഫ്. കാഴ്ചക്കാരായി നോക്കി നിൽക്കില്ല. ഇപ്പോഴത്തെ ജല്പനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. എന്നാൽ ഇത് ആവർത്തിക്കാൻ അനുവദിക്കില്ലന്നു യോഗം അറിയിച്ചു. യോഗത്തിൽ പാർലമെന്ററി പാർട്ടി ലീഡർ സെബാസ്റ്റ്യൻ ജെ. പനക്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !