തോളൂരിൽ വീട്ടിൽ വൻ കവർച്ച...!

തൃശൂർ: പേരാമംഗലം തോളൂരിൽ വീട്ടിൽ വൻ കവർച്ച. വസ്ത്രവ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു.

തോളൂർ നാലകത്ത് ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മകളുടെ കല്യാണത്തിനായി വാങ്ങി വച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.പറപ്പൂരിൽ ഓലാല എന്ന പേരിൽ തുണിക്കട നടത്തുകയാണ് ഷക്കീർ. ഓണം പ്രമാണിച്ച് കടയിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ ഷക്കീറും കുടുംബവും കടയിൽനിന്ന് പുലർച്ചെ ഒന്നരയ്ക്കാണ് വീട്ടിലെത്തിയത്. അപ്പോൾ വീട് തുറന്നു കിടക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. വീടിന്റെ പിന്നിലെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയിട്ടുള്ളത്. 

വൈകിട്ട് രണ്ടുപേരെ വീടിനു സമീപത്തെ കണ്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു. വീടിനു സമീപത്തുനിന്നും മദ്യക്കുപ്പിയും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !