പ്രവാസി മലയാളികളെ കണ്ണീരണിയിച്ച് ഏഞ്ചൽ ജെറോം..

യുകെ: ഓഗസ്റ്റ്  ഒന്നിന് അന്തരിച്ച ഏഞ്ചൽ ജെറോമിന്റെ സ്മരണകൾ പങ്കുവെച്ചുകൊണ്ടുള്ള പബ്ലിക് വ്യൂയിങും ഹോംഗോയിങ് സർവീസും 2026 ഓഗസ്റ്റ് 24 തിങ്കളാഴ്ച നടക്കും.

ക്രൈസ്റ്റ്‌വേ ചർച്ചിന്റെ നേതൃത്വത്തിൽ ബാസിൽഡണിലെ ബേസിൽഡൺ സ്പോർട്സ് ആൻഡ് ലെഷർ ക്ലബ്ബിൽ ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ഏഞ്ചൽ ജെറോമിന്റെ ജീവിതത്തെ നന്ദിയോടെയും സ്നേഹത്തോടെയും ഓർക്കുന്നതിനും, അവരുടെ സ്മരണകൾ പങ്കുവെക്കുന്നതിനുമായി കുടുംബാംഗങ്ങളും സഭാവിശ്വാസികളും സുഹൃത്തുക്കളും ഒരുമിച്ചുകൂടും.

യുകെയിലെ ബാസിൽഡൺ ക്രൈസ്റ്റ് വേ ചർച്ച് അംഗവും പത്തനംതിട്ട ചാന്തു കാവ് സ്വദേശിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏയ്ഞ്ചൽ (28) ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !