ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ അനുനയിപ്പിക്കാൻ അച്ഛനും അമ്മയും ഒടുവിൽ മൂന്നു പേരും..!

ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ അനുനയിപ്പിക്കാൻ അച്ഛനും അമ്മയും ഒടുവിൽ മൂന്നു പേരും..!

മുംബൈ :മഹാരാഷ്ട്രയിൽ കുന്നിൻമുകളിൽനിന്നു താഴെവീണ് അച്ഛനും അമ്മയും മകനും മരിച്ചു.

കുന്നിന്റെ വശത്ത് കുത്തനെയുള്ള ഭാഗത്തു കയറിനിന്ന് ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ അനുനയിപ്പിക്കാൻ അച്ഛനും അമ്മയും ശ്രമിക്കുന്നതിനിടെ യുവാവ് താഴെവീഴുകയായിരുന്നു. നിയന്ത്രണം നഷ്ട‌പ്പെട്ട പിതാവും താഴേക്കു വീണു. ഇതു കണ്ടുനിന്ന അമ്മയും വീഴുകയായിരുന്നു. 

ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖവ്ദ കുന്നിൽ രാവിലെ പത്തു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ദേവ്‌ലായ് സ്വദേശിയായ പതിനെട്ടുകാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കി. മൂന്നു മണിക്കൂറോളം യുവാവിന്റെ മാതാപിതാക്കളും പ്രദേശവാസികളും പൊലീസും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്മാറാൻ തയാറായിരുന്നില്ല. 

താഴെ നിന്ന് പല തവണ പറഞ്ഞെങ്കിലും മകൻ കേൾക്കാതെ വന്നതോടെ പിതാവും കുന്നിന്മുകളിലേക്കു കയറി.. പിതാവ് വരുന്നത് കണ്ട് മകൻ വീണ്ടും പിന്നോട്ട് പോയിക്കൊണ്ടിരുന്നു. എന്നാൽ പിതാവ് മകനെ പിടിക്കാൻ‌ ശ്രമിച്ചതോടെ ഇരുവരുടെയും നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. നിമിഷങ്ങൾക്കകം, പരിഭ്രാന്തയായ അമ്മയും താഴേക്ക് വീണു. യുവാവ് എന്തിനാണ് ആത്മഹത്യാഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല.

മാതാപിതാക്കളും മറ്റുള്ളവരും യുവാവിനെ അനുനയിപ്പിക്കാൻ ആവർത്തിച്ച് ശ്രമിച്ചിരുന്നതായി ദൃക്സാക്ഷി സഞ്ജയ് ജാദവ് പറഞ്ഞു. ‘‘അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ മാതാപിതാക്കളും മറ്റുള്ളവരും ശ്രമിച്ചു. എന്നാൽ കേൾക്കാൻ  തയാറായിരുന്നില്ല. യുവാവിന്റെ അമ്മ അവനോട് ചാടരുതെന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു’’– സഞ്ജയ് ജാദവ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network