ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥൻ

ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം :പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലെ വസതിയ്ക്ക് മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥൻ.

സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്ഐടി) ഭാഗമായി കേസ് അന്വേഷിച്ച ഇൻസ്പെക്ടർ ആർ.പ്രശാന്തിനെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്റെ ചുമതലയിൽ നിന്നു നീക്കിയ സാഹചര്യത്തിലാണ് മാറ്റം. മ്യൂസിയത്തെ പുതിയ എസ്എച്ച്ഒ ആയ സുധീഷിനായിരിക്കും അന്വേഷണച്ചുമതല കൈമാറുക എന്നാണ് വിവരം.

ഇ.ഡിയെ ആക്രമിച്ച കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വി.ജോയ് എംഎൽഎ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്താനിരിക്കെയാണ് അന്വേഷണ സംഘത്തിലെ മാറ്റം. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും പൊലീസിലെ ഇടത് സംഘടന നേതാവുമായ പ്രശാന്തിനെ കഴിഞ്ഞ ദിവസമാണ് എസ്എച്ച്ഒ പദവിയിൽ നിന്നു മാറ്റിയത്. പകരം നിയമനം നൽകിയിട്ടില്ല. ഇടത് സംഘടനാ നേതാവ് കൂടിയായതിനാൽ പ്രശാന്തിനെ തിരുവനന്തപുരം ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റിയേക്കുമെന്നാണ് വിവരം.

പൊലീസ് സംഘടനകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രശാന്ത് നേതൃത്വം നൽകുന്ന ഓഫിസേഴ്സ് അസോസിയേഷൻ പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയാണു സ്ഥലംമാറ്റം. യുഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ ആയിരുന്നു പ്രശാന്തിനെ മ്യൂസിയം സ്റ്റേഷനിൽ നിയമിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network