അന്താരാഷ്ട്ര കബഡി താരം ഷീലു ബലഹാരയുടെ ഭാര്യ മുസ്കാൻ ജീവനൊടുക്കിയ നിലയിൽ

അന്താരാഷ്ട്ര കബഡി താരം ഷീലു ബലഹാരയുടെ ഭാര്യ മുസ്കാൻ ജീവനൊടുക്കിയ നിലയിൽ

ഹരിയാന: രാജ്യാന്തര കബഡി താരം ഷീലു ബലഹാരയുടെ ഭാര്യ മുസ്കാൻ (23) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഹരിയാനയിലെ റോഹ്തക് ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 


ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പൊലീസും ഫൊറൻസിക് സംഘവും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി ആവശ്യമായ പരിശോധനകളും നടപടികളും സ്വീകരിച്ചിട്ടുണ്ട്.


റോഹ്തക്കിലെ മെഹാം സ്വദേശിനിയായ മുസ്കാൻ 2023 ഡിസംബറിലാണ് ഷീലുവിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ഇരുവർക്കും ഒരു മകനും ജനിച്ചിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുതലേദിവസം മുസ്കാൻ ഒരു പഞ്ചാബി ഗാനത്തിന് ചുവടുവെക്കുന്ന റീൽ തന്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.


ഭർത്താവിന്റേയും കുടുംബത്തിന്റെയും മാനസിക-ശാരീരിക സമ്മർദ്ദത്തെ തുടർന്ന് ഡെറാഡൂണിൽ ഒരു അധ്യാപിക ആത്മഹത്യ ചെയ്തതിന്റെ നടുക്കം മാറും മുൻപാണ് സമാനമായ രീതിയിൽ മറ്റൊരു യുവതി കൂടി ജീവനൊടുക്കിയിരിക്കുന്നത്.


യുവതിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ കാരണം കണ്ടെത്താൻ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !