പ്രധാനമന്ത്രിക്കെതിരായ പരാമർശം: ജന്തർ മന്ദർ പ്രതിഷേധത്തിനിടയിൽ അസഭ്യം പറഞ്ഞ പെൺകുട്ടി മാപ്പ് പറഞ്ഞു

പ്രധാനമന്ത്രിക്കെതിരായ പരാമർശം: ജന്തർ മന്ദർ പ്രതിഷേധത്തിനിടയിൽ അസഭ്യം പറഞ്ഞ പെൺകുട്ടി മാപ്പ് പറഞ്ഞു

ന്യൂഡൽഹി: ജന്തർ മന്ദറിൽ നടന്ന സി.ജെ.പി. പ്രതിഷേധത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യമായ ഭാഷ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന പ്രതിഷേധക്കാരി മാപ്പ് പറഞ്ഞു. ഓൺലൈനിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് പെൺകുട്ടി മാറ്റ് പറഞ്ഞത്. 


കൈകൂപ്പി നിൽക്കുന്ന രീതിയിലുള്ള വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നാണ് പെൺകുട്ടി പറയുന്നത്. കോണാട്ട് പ്ലേസ് സന്ദർശിച്ച ശേഷം സുഹൃത്തുക്കൾക്കൊപ്പമാണ് സമര സ്ഥലത്തെത്തിയതെന്നും, പ്രധാനമന്ത്രിക്കെതിരെ അസഭ്യമായ മുദ്രാവാക്യങ്ങൾ വിളിച്ച ചുറ്റുമുള്ളവരുടെ സ്വാധീനത്തിലാണ് താൻ അങ്ങനെ ചെയ്തതെന്നും വൈറലായ വീഡിയോയിൽ അവർ പറയുന്നു. 


ഒപ്പമുള്ള ആളുകളുടെ സ്വാധീനത്തിന് താൻ വഴിപ്പെടുകയായിരുന്നുവെന്ന് അവർ വീഡിയോയിൽ പറയുന്നു. എനിക്ക് കടുത്ത ലജ്ജ തോന്നുന്നു. എനിക്ക് എന്നെത്തന്നെ നോക്കാൻ കഴിയുന്നില്ല. ഞാൻ ചെയ്തത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ്. ഞാൻ മോശമായ പല കാര്യങ്ങളും പറഞ്ഞു. ദയവായി എന്നോട് ക്ഷമിക്കൂ. ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്ന് പറഞ്ഞ അവർ രാജ്യത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇൻസ്റ്റാഗ്രാമിൽ വീഡിയോ സന്ദേശം പങ്കുവെച്ച് മണിക്കൂറുകൾക്കകമാണ് ഈ വീഡിയോ പുറത്തുവന്നത്. പ്രതിഷേധത്തിനിടയിൽ തന്നെ അധിക്ഷേപിച്ച വിദ്യാർഥികൾക്ക് മാപ്പ് നൽകിയതായും ശിക്ഷിക്കുന്നതിന് പകരം അവരെ ശരിയായ വഴിക്ക് നയിക്കാൻ സമൂഹം തയ്യാറാകണമെന്നും പ്രധാനമന്ത്രി ആ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !