വാണിജ്യ എൽ.പി.ജി. സിലിണ്ടറുകളുടെ വില കുറച്ചു; 19 കിലോഗ്രാം സിലിണ്ടറിന് 209 രൂപയുടെ ഇളവ്

വാണിജ്യ എൽ.പി.ജി. സിലിണ്ടറുകളുടെ വില കുറച്ചു; 19 കിലോഗ്രാം സിലിണ്ടറിന് 209 രൂപയുടെ ഇളവ്

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി. (LPG) സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 209 രൂപയാണ് കുറച്ചത്. ഓഗസ്റ്റ് 1 മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു.

വിലക്കുറവു പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ അനുസരിച്ച് കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,872.50 രൂപയായി. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ഇത്തരത്തിൽ വിലക്കുറവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 

അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽ.പി.ജി. സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല. കവിഞ്ഞ മാസവും വാണിജ്യ എൽ.പി.ജി. സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. 

പുതിയ ഇളവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യാപാരികൾ എന്നിവർക്ക് വലിയ ആശ്വാസമാകും. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയിലുണ്ടായ മാറ്റങ്ങളാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറവിന് കാരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !