പിറവത്ത് ആശങ്ക പരത്തി വെള്ളത്തിനടിയിലെ പ്രകാശം; ഫയർഫോഴ്സിന്റെ പരിശോധനയ്ക്ക് ഒടുവിൽ ആശ്വാസം

പിറവത്ത് ആശങ്ക പരത്തി വെള്ളത്തിനടിയിലെ പ്രകാശം; ഫയർഫോഴ്സിന്റെ പരിശോധനയ്ക്ക് ഒടുവിൽ ആശ്വാസം

പിറവം: ആശങ്ക, ആകാംക്ഷ, ഒടുവിൽ ആശ്വാസം....മഴയും വെള്ളക്കെട്ടും മൂലമുള്ള രക്ഷാ പ്രവർത്തനത്തിനിടെ പിറവത്ത് അഗ്നിരക്ഷാ സേനയെ വലച്ച് എത്തിയ ഫോൺ സന്ദേശവും തുടർന്നുള്ള സംഭവങ്ങളും ഇങ്ങനെ ചുരുക്കാം. 

ഇന്നലെ പുലർച്ചെ 12.15നാണു പാലച്ചുവട് ആനിത്തോട്ടിലെ വെള്ളത്തിനടിയിൽ നിന്നു പ്രകാശം കാണുന്നതായി അഗ്നിരക്ഷാ നിലയത്തിൽ ഫോൺസന്ദേശം ലഭിക്കുന്നത്.

ആരെങ്കിലും സ്കൂട്ടർ മറിഞ്ഞു വീണതാകാമെന്ന സംശയവും വിളിച്ചയാൾ‌ പ്രകടിപ്പിച്ചു. അഗ്നിരക്ഷാ സംഘം എത്തിയപ്പോഴേയ്ക്കും നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. 

തോടിന്റെ ആഴവും കുത്തൊഴുക്കും മൂലം വെള്ളത്തിലിറങ്ങാൻ ആരും തയാറായില്ല. ഒടുവിൽ സേനാംഗങ്ങളായ മഹേഷും ബാബുവും തോട്ടിൽ ഇറങ്ങി മുങ്ങി. 

ശക്തമായ മഴയിൽ ഒഴുകിവന്ന എൽഇഡി ബൾ‌ബാണു മിന്നുന്നതെന്നു സ്ഥിരീകരിച്ചതോടെയാണ് ആശങ്ക ആശ്വാസത്തിനു വഴിമാറിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !