ശബരിമലയിൽ നിറപുത്തരി പൂജകൾ നടന്നു. കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയാണ് നിറപുത്തരി. വിളവെടുത്ത നെൽ കറ്റകൾ തിരുവിതാംകൂർ ദേവസ്വം ബോർഡും നിരവധി ഭക്തരും സന്നിധാനത്ത് എത്തിച്ചിരുന്നു. രാവിലെ 5.30ന് പതിനെട്ടാം പടിക്ക് മുന്നിൽ നിന്നാണ് ചടങ്ങുകൾ ആരംഭിച്ചത്.
ശബരിമലയിൽ നിറപുത്തരി പൂജകൾ സമാപിച്ചു; കനത്ത മഴയെ തുടർന്ന് പമ്പയിൽ നിന്നുള്ള തീർത്ഥാടകർക്ക് നിയന്ത്രണം
0
തിങ്കളാഴ്ച, ഓഗസ്റ്റ് 03, 2026
മണ്ഡപത്തിലെ പൂജകൾക്ക് ശേഷം കറ്റകൾ ശ്രീകോവിലിന് ഉള്ളിൽ എത്തിച്ചു. തുടർന്നാണ് നിറപുത്തിരി പൂജകൾ നടന്നത്.
ശേഷം പൂജിച്ച നെൽക്കതിരുകൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് വിതരണം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി മെംബർമാരായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി. സന്തോഷ് കുമാർ, ദേവസ്വം കമ്മിഷനർ ബി. സുനിൽകുമാർ എന്നിവരും മറ്റ് ഭക്തരും നെൽക്കതിരുകൾ ഏറ്റുവാങ്ങി.
സന്നിധാനത്ത് ഇന്നലെ വൈകുന്നേരം ആരംഭിച്ച മഴ രാവിലെയും തുടരുന്നുണ്ട്. കഴിഞ്ഞദിവസം നടതുറന്നപ്പോൾ എത്തിയ ഭക്തർ സന്നിധാനത്ത് നിറപുത്തരി ചടങ്ങുകൾക്കും പങ്കെടുത്തു. മോശം കാലാവസ്ഥയിൽ ഇന്ന് ഭക്തരെ പമ്പയിൽനിന്നും കടത്തിവിട്ടില്ല. ശബരിമലയിലേക്കുള്ള പാതയിൽ പലയിടത്തും റോഡിലേക്ക് മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. കനത്ത മഴയിൽ പമ്പാ മണപ്പുറത്തു പലയിടത്തെയും മണ്ണ് ഒലിച്ചുപോയി.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.