ജസ്പ്രീത് ബുംറ ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്: ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി

ജസ്പ്രീത് ബുംറ ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്: ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടി. കാൽമുട്ടിലെ പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് പേസ് ബൗളർ ജസ്പ്രീത് ബുംറ പരമ്പരയിൽനിന്ന് പുറത്തായി. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിൽ പരിചരണം നടത്തിയിട്ടും ബുംറയ്ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ല.


താരം ഫിറ്റ്‌നെസ് ടെസ്റ്റുകൾ വിജയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇടത് കാൽമുട്ടിൽ അനുഭവപ്പെട്ട അസ്വസ്ഥതയെ തുടർന്ന് ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തെ കളിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. 

ഈ അവസ്ഥയിൽ കളിപ്പിച്ചാൽ പരിക്ക് കൂടുതൽ വഷളാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കാർഡിഫിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടയിലാണ് ബുംറയുടെ കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് ലോർഡ്‌സിൽ നടന്ന മൂന്നാം ഏകദിനം ബുംറയ്ക്ക് നഷ്ടമായി. 


ഇതിന് ശേഷമാണ് സെന്റർ ഫോർ എക്‌സലൻസിൽ എത്തിയത്. കൊളംബോയിലെ രണ്ടാം ടെസ്റ്റിൽ കളിക്കാൻ സാധിച്ചേക്കുമെന്നുള്ള ചർച്ചകൾ നടന്നിരുന്നെങ്കിലും പരിക്കിൽനിന്നുള്ള മോചനം വൈകിയതോടെ പരമ്പരയിൽ കളിക്കാനുള്ള അവസാന സാധ്യതയും അടയുകയായിരുന്നു.

ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, ആകാശ്ദീപ് എന്നിവർ നേരത്തെ പരിക്കിനെ തുടർന്ന് പുറത്തായിരുന്നു. വാഷിങ്ടൺ സുന്ദറിനും ആദ്യ ടെസ്റ്റ് നഷ്ടമാകും. ഇതിന് പിന്നാലെ ബുംറ ഫിറ്റ്‌നസ് വീണ്ടെടുക്കാത്തത് ഇന്ത്യക്ക് കൂടുതൽ തിരിച്ചടിയാകും. ഓഗസ്റ്റ് 15-ന് ഗാലെയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. തുടർന്ന് ഓഗസ്റ്റ് 23-ന് കൊളംബോയിൽ രണ്ടാം ടെസ്റ്റും നടക്കും. നിലവിൽ ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ശ്രീലങ്കയാണ് തൊട്ടുപിന്നിലുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !