യുഎഇ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം; ഗൾഫ് റൂട്ടുകളിൽ സർവീസ് മാറ്റങ്ങൾ തുടരുന്നു

ദുബായ്: വേനൽ അവധിക്കാല യാത്രാത്തിരക്ക് തുടരുന്നതിനിടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ജാഗ്രതാ നിർദേശം. ദുബായ്, അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽനിന്ന് ആയിരക്കണക്കിന് പേരാണ് രാജ്യാന്തര യാത്ര നടത്തുന്നത്. ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും താൽക്കാലിക വ്യോമപാത നിയന്ത്രണങ്ങളും കാരണം ചില ഗൾഫ് റൂട്ടുകളിൽ സർവീസുകളിൽ മാറ്റമുണ്ട്.


വിമാനയാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് സർവീസിന്റെ ഏറ്റവും പുതിയ സ്ഥിതി പരിശോധിക്കണമെന്നും വിമാനത്താവളത്തിലെത്താൻ കൂടുതൽ സമയം ആസൂത്രണം ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. വേനൽക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ചെക്ക് ഇൻ, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ നടപടികൾ എന്നിവയ്ക്കും അധിക സമയം വേണ്ടിവന്നേക്കാം. വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തുന്നതാണ് ഉചിതം.

ഓൺലൈൻ ചെക്ക് ഇൻ സൗകര്യമുള്ളവർ അത് നേരത്തേ പൂർത്തിയാക്കുകയും വിമാനക്കമ്പനികളുടെ ആപ്പുകളിൽ യാത്രാവിവരങ്ങൾ പരിശോധിക്കുകയും വേണം. വിമാന സർവീസിൽ മാറ്റമുണ്ടായാൽ അറിയിപ്പ് ലഭിക്കുന്നതിനായി വിമാനക്കമ്പനിയിൽ നൽകിയ ഫോൺ നമ്പറും മറ്റ് ബന്ധപ്പെടാനുള്ള വിവരങ്ങളും പുതുക്കിയിരിക്കണമെന്നും അധികൃതർ അറിയിച്ചു.




∙ എയർലൈൻ സർവീസുകളിൽ മാറ്റം ഇത്തിഹാദ് എയർവേയ്സ് മേഖലാ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. അബുദാബി–കുവൈത്ത്, കുവൈത്ത്–അബുദാബി, അബുദാബി–ബഹ്റൈൻ, ബഹ്റൈൻ–അബുദാബി റൂട്ടുകളിലെ സർവീസുകൾ ബുക്കിങ് സംവിധാനത്തിൽ കാണുന്നുണ്ടെങ്കിലും എല്ലാ ബാധിത സർവീസുകളും പൂർണമായി പുനരാരംഭിക്കുന്ന തീയതി കമ്പനി സ്ഥിരീകരിച്ചിട്ടില്ല. യാത്രയ്ക്കു മുമ്പ് സർവീസ് സ്ഥിതി പരിശോധിക്കണം.
എമിറേറ്റ്സ് എയർലൈൻസ് വിപുലമായ ശൃംഖലയിൽ സർവീസുകൾ തുടരുന്നുണ്ടെങ്കിലും ദുബായ്–ബഹ്റൈൻ, ദുബായ്–കുവൈത്ത് റൂട്ടുകളിലെ ചില സർവീസുകളുടെ സ്ഥിതി ലഭ്യമല്ലാത്തതായി കാണുന്നു. യാത്രക്കാർ ഔദ്യോഗിക ഫ്ലൈറ്റ് ട്രാക്കറിൽ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണം.



ഫ്ലൈ ദുബായ് സർവീസുകൾ തുടരുകയാണ്. വലിയ രീതിയിൽ സമയക്രമ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വേനൽക്കാലത്തെ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർ നേരത്തേ വിമാനത്താവളത്തിലെത്താനും ഓൺലൈൻ ചെക്ക് ഇൻ പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

∙ എയർ അറേബ്യ സർവീസുകളിൽ റദ്ദാക്കലും വൈകലും എയർ അറേബ്യയുടെ ഷാർജ, അബുദാബി എന്നിവിടങ്ങളിൽനിന്നുള്ള ചില സർവീസുകൾ റദ്ദാക്കുകയോ പുറപ്പെടാതെ തുടരുകയോ ചെയ്തിട്ടുണ്ട്. അബുദാബി–കുവൈത്ത് റൂട്ടിലെ 3എൽ020, കുവൈത്ത്–അബുദാബി റൂട്ടിലെ 3എൽ021 സർവീസുകൾ റദ്ദാക്കി. 3എൽ022, 3എൽ023 സർവീസുകളും പുറപ്പെട്ടിട്ടില്ല. അബുദാബി–ബഹ്റൈൻ റൂട്ടിലെ 3എൽ015, 3എൽ017, ബഹ്റൈൻ–അബുദാബി റൂട്ടിലെ 3എൽ016, 3എൽ018 സർവീസുകൾ പുറപ്പെട്ടിട്ടില്ല.


ഷാർജ–കുവൈത്ത് റൂട്ടിലെ ജി9068, ജി9124 സർവീസുകളും കുവൈത്ത്–ഷാർജ റൂട്ടിലെ ജി9069, ജി9125 സർവീസുകളും റദ്ദാക്കി. ജി9121, ജി9122 സർവീസുകൾ പുറപ്പെട്ടിട്ടില്ല. ഷാർജ–ബഹ്റൈൻ റൂട്ടിലെ ജി9107 സർവീസും ബഹ്റൈൻ–ഷാർജ റൂട്ടിലെ ജി9108 സർവീസും റദ്ദാക്കിയിട്ടുണ്ട്. മറ്റ് ചില സർവീസുകൾ പുറപ്പെടാതെ തുടരുകയാണ്. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുൻപ് ഓരോ സർവീസിന്റെയും ഏറ്റവും പുതിയ സ്ഥിതി വിമാനക്കമ്പനിയുടെ ഔദ്യോഗിക സംവിധാനത്തിൽ പരിശോധിക്കണമെന്നാണ് നിർദേശം.

∙ മേഖലയിൽ സർവീസുകൾ പതുക്കെ സാധാരണ നിലയിലേക്ക് മേഖലയിലെ വ്യോമയാന രംഗത്ത് ക്രമേണ പഴയ നിലയിലേയ്ക്ക് വരുന്നതിന്റെ സൂചനകളും ലഭിക്കുന്നുണ്ട്. ഖത്തർ എയർവേയ്സ് ഇന്നു മുതൽ ബഹ്റൈൻ, കുവൈത്ത്, ഇർബിൽ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ജസീറ എയർവേയ്സ് കുവൈത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിച്ചു. യാത്രക്കാർ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തണം. ഒമാൻ എയർ സർവീസുകളെ സാങ്കേതിക പ്രശ്നങ്ങളും താൽക്കാലിക വ്യോമപാത നിയന്ത്രണങ്ങളും ഇപ്പോഴും ബാധിക്കുന്നുണ്ട്. ചില സർവീസുകൾ വൈകാനോ റദ്ദാക്കാനോ സാധ്യതയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !