യൂറോസോൺ സാമ്പത്തിക മേഖലയ്ക്ക് മികച്ച വളർച്ച, അയർലൻഡ് ഒന്നാമത്

ബർലിൻ; ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും ആശ്വാസമേകി യൂറോപ്യൻ യൂണിയന്റെ പുതിയ സാമ്പത്തിക റിപ്പോർട്ട്.

യൂറോ കറൻസി ഉപയോഗിക്കുന്ന 21 രാജ്യങ്ങളുടെ കൂട്ടായ്മയായ ‘യൂറോസോൺ’ 2026ന്റെ രണ്ടാം പാദത്തിൽ 0.4 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചു. 2025ന്റെ ആദ്യ പാദത്തിന് ശേഷം യൂറോസോണിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ത്രൈമാസ ജിഡിപി വളർച്ചയാണിത്.

യൂറോപ്യൻ സ്ഥിതിവിവരക്കണക്ക് ഓഫിസായ ‘യൂറോസ്റ്റാറ്റാണ്’ ഈ വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ, യൂറോസോൺ മേഖലയിൽ ആകെ 1.0 ശതമാനവും യൂറോപ്യൻ യൂണിയനിൽ (EU) 1.2 ശതമാനവും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

അംഗരാജ്യങ്ങളിൽ 3.9 ശതമാനം ജിഡിപി വളർച്ചയുമായി അയർലൻഡാണ് പട്ടികയിൽ ഒന്നാമതെത്തിയത്. 1.7 ശതമാനം വളർച്ചയോടെ ലിത്വാനിയ തൊട്ടുപിന്നിലുണ്ട്. എന്നാൽ, വൻകിട ബഹുരാഷ്ട്ര കമ്പനികളുടെ സാന്നിധ്യം കാരണം അയർലൻഡിന്റെ വളർച്ചാ നിരക്കുകളിൽ വ്യതിയാനങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

വൻകിട രാജ്യങ്ങളിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി മികച്ച പ്രകടനം തുടരുന്ന സ്പെയിൻ 0.7 ശതമാനം വളർച്ച നേടി. സാമ്പത്തിക ശക്തികളായ ജർമനി, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ 0.2 ശതമാനം വീതം വളർച്ച രേഖപ്പെടുത്തി. 

അതേസമയം, ഓസ്ട്രിയക്കും ബെൽജിയത്തിനും രണ്ടാം പാദത്തിൽ സാമ്പത്തിക വളർച്ചയൊന്നും (0%) രേഖപ്പെടുത്താൻ സാധിച്ചില്ല.യുഎസ്-ഇറാൻ യുദ്ധം സൃഷ്ടിച്ച ആഗോള വിപണിയിലെ അസ്ഥിരതകൾക്കിടയിലും യൂറോപ്പിലെ പ്രധാന സാമ്പത്തിക ശക്തികൾ കാണിച്ച ഈ മുന്നേറ്റം ആഗോള വിപണിക്ക് തന്നെ വലിയ ആശ്വാസമാണ് പകരുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !