തിരുവനന്തപുരം: ആറ്റിങ്ങൽ കാട്ടുമ്പുറത്ത് കാറിൽ കൊണ്ടുവന്നിറക്കിയ നായയെ അതേ കാറിടിപ്പിച്ച് കൊന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.
കാറിലെത്തിയ സംഘം ഡോർ തുടർന്ന് നായയെ കാറിൽ നിന്ന് ഇറക്കി വിട്ടു. കാറിലുണ്ടായിരുന്നവർ തിരികെ പോകുമ്പോൾ നായ പിന്നാലെ ഓടിയതും കാർ പിന്നിലേക്കെടുത്ത് നായയെ ഇടിച്ചു കൊല്ലുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അതു വഴി വന്ന ബൈക്ക് യാത്രക്കാർ സംഭവം കണ്ട് ബഹളമുണ്ടാക്കിയെങ്കിലും കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു.
കാറിന്റെ ടയർ നായയുടെ ശരീരത്തിലൂടെ പലതവണ കയറി ഇറങ്ങിയെന്നും റിപ്പോർട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.