''ഓപ്പറേഷൻ തണ്ടർ: ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ – ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ മിന്നൽ പരിശോധന..!

കോട്ടയം ;ഓപ്പറേഷൻ തണ്ടർ: ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ – ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ മിന്നൽ പരിശോധന.

സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ എന്ന പേരിൽ 2026 ജൂലൈ 9-ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി.

ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളും പാക്കിംഗും നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി തിരിച്ചറിഞ്ഞ സ്ഥലങ്ങളിലായിരുന്നു പരിശോധന. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 179 ലോഡ്ജുകൾ പരിശോധിച്ചു.

കോട്ടയം ജില്ലയിൽ എക്സൈസ് ഇന്റലിജിൻസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ കോട്ടയം ഇന്റലിജൻസ് ഉദ്യോഗസ്ഥർ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ട മാർ, റേഞ്ച് എക്സൈസ്‌  ഇൻസ്പെക്ടർമാർ എന്നിവരുടെ മേൽനോട്ടത്തിൽ  നടത്തിയ പരിശോധനയിൽ 2 മയക്കുമരുന്ന് കേസുകളും 2.5 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി.

ഈ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വ്യാപകമായ പരിശോധനകൾ നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും വാട്സ്ആപ്പ് മുഖേനയും 9447178000 എന്ന നമ്പറിൽ എക്സൈസിനെ അറിയിക്കാം. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !