തിരുവനന്തപുരം; തമ്പാനൂരില്‍ നഗരമധ്യത്തിലുള്ള ഹോട്ടലില്‍ തീപിടിത്തം. ഹൈലാന്‍ഡ് ഹോട്ടലിന്റെ ആറാം നിലയിലാണു തീപിടിത്തമുണ്ടായത്.
താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കൂടുതല്‍ നിലകളിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന. നാലു ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്.സ്മോക് അലാറം ഒന്നും അടിച്ചില്ലെന്നും ബഹളം കേട്ടാണു പുറത്തിറങ്ങിയതെന്നും ഹോട്ടലില്‍ താമസിച്ചിരുന്നവര്‍ പറഞ്ഞു.കിട്ടിയതെല്ലാം വാരിയെടുത്ത് ഓടുകയായിരുന്നുവെന്നും താമസക്കാര്‍ പറഞ്ഞു. അടുക്കളയുടെ ഭാഗത്തുനിന്നാണ് തീയും പുകയും പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.