കണ്ണൂർ;ആലംകോട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ സേന അംഗങ്ങൾക്ക് മാലിന്യ ശേഖരണ പ്രവർത്തനങ്ങൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.
സേഫ്റ്റി ഷൂ, റെയിൻ കോട്ട് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളാണ് അംഗങ്ങൾക്ക് കൈമാറിയത്.പഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് സുബൈർ ഉദിനിപറമ്പ്,സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർമാരായ ഫവാസ് ,ശാരിക,ഫാത്തിമ സെക്രട്ടറി അഭിജിത്ത് ,അസിസ്റ്റൻ്റ് സെക്രട്ടറി സുധൻ ,VEO ജയേഷ്
മറ്റു ഭരണ സമിതി അംഗങ്ങൾ ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മാലിന്യ ശേഖരണത്തിനിടെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
ഹരിത കർമ സേന അംഗങ്ങളുടെ സേവനങ്ങളെ അഭിനന്ദിച്ച ചടങ്ങിൽ, പൊതുജനാരോഗ്യ സംരക്ഷണത്തിനും ശുചിത്വ പ്രവർത്തനങ്ങൾക്കും ഇവരുടെ പങ്ക് ഏറെ വിലപ്പെട്ടതാണെന്നും അധികൃതർ അഭിപ്രായപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.