ബിജെപി കൗൺസിലർ ആർ സുഗതന് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യാനാകുമോ..?

എറണാകുളം: ബിജെപി കൗൺസിലർ ആർ സുഗതന് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന കാര്യത്തിൽ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി.

തിങ്കളാഴ്‌ച (ജൂലൈ 13) നിലപാട് അറിയിക്കാനാണ് നിർദേശം. സത്യപ്രതിജ്ഞയ്ക്കായി താത്‌കാലികമായി വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സുഗതൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

പതിനാലാം തീയതി സത്യപ്രതിജ്ഞയ്ക്കായി താത്‌കാലികമായി വിട്ടയയ്ക്കാൻ സർക്കാരിനും പൊലീസ് മേധാവിയ്ക്കുമുൾപ്പെടെ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പ്രാഥമികമായി പരിഗണിക്കവെ കാപ്പ ചുമത്തപ്പെട്ട് ജയിലിൽ തുടരുന്ന പ്രതിയ്ക്ക് താത്‌കാലിക വിട്ടയയ്ക്കൽ അനുവദിക്കരുതെന്ന് സർക്കാർ അറിയിച്ചു. തുടർന്ന് ഹൈക്കോടതി ജയിലിൽ വച്ച് സുഗതന് സത്യപ്രതിജ്ഞ ചെയ്യാനാകുമോയെന്ന് സർക്കാരിനോടാരാഞ്ഞു.

തിങ്കളാഴ്‌ച ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. കാപ്പ ചുമത്തി ജയിലിൽ അടച്ചത് കാരണം സത്യപ്രതിജ്ഞ ചെയ്യാനാകുന്നില്ല. സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ രാഷ്ട്രീയ താത്‌പ്പര്യങ്ങളുടെ പേരിൽ തടയുകയാണെന്നും ആര്‍ സുഗതന്‍ ഹർജിയിൽ വാദമുന്നയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്തത് ഹൈക്കോടതി ഉത്തരവിൻ്റെ ലംഘനമാണെന്നും സുഗതൻ വാദിക്കുന്നു. കാപ്പയ്ക്ക് ആധാരമായ രണ്ട് കേസുകളിൽ സുഗതന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ഇന്നലെ ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.സുഗതന് മേലുള്ള കേസും വിലക്കുകളും

നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയാണ് സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13 ന് വൈകിട്ട് 5 മുതൽ ജൂലൈ 14 രാത്രി 9 വരെ ജാമ്യം അനുവദിച്ചത്. എന്നാല്‍, ഈ ഉത്തരവ് കോടതിയുടെ പരിധിയിലുള്ള കേസുകൾക്ക് മാത്രമാണ് ബാധകമെന്നും കാപ്പ തടങ്കലിന്മേൽ ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. കാപ്പ നടപടികളിലും ഇളവ് ലഭിച്ചാൽ മാത്രമേ പ്രതിക്ക് പുറത്തിറങ്ങാനാകൂ എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 296(b), 118(1), 110, 3(5) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് സുഗതനെതിരേ ചുമത്തിയിട്ടുള്ളത്.

കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ആർ സുഗതൻ. വധശ്രമക്കേസുകൾ, ഭീഷണിപ്പെടുത്തൽ, ഭീകരാന്തരീക്ഷം സൃഷ്‌ടിക്കൽ, തട്ടിക്കൊണ്ടു പോകൽ, വഴിതടയൽ, പൊലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചു തകർക്കൽ, ആയുധം കൊണ്ടു മാരകമായി പരുക്കേൽപിക്കൽ, ഗൂഢാലോചന തുടങ്ങിയ കേസുകളാണ് സുഗതനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !