വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതി ചെന്താമര അന്വേഷണ ഉദ്യോഗസ്ഥന് പൊലീസ് സ്റ്റൈലിൽ സല്യൂട്ട് നൽകി!

പാലക്കാട് ;ഗുരുതര ക്രിമിനൽ കേസുകളിലെ ഇരകൾക്കും സാക്ഷികൾക്കും ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കുന്നതിൽ സംസ്ഥാന ഭരണകൂടങ്ങൾ വീഴ്ച വരുത്തുന്നതായി നെന്മാറ ഇരട്ട കൊലപാതകക്കേസിലെ വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു.

സാക്ഷി സംരക്ഷണ സംവിധാനം കടലാസിൽ ഒതുങ്ങരുതെന്നും അതു കാര്യക്ഷമമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.നെന്മാറ കൊലപാതകക്കേസിലെ പ്രതിക്കു കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയും സംഭവസ്ഥലത്തു പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുകയും ചെയ്തെങ്കിലും ഈ വ്യവസ്ഥ ലംഘിച്ച പ്രതിക്കു മുന്നറിയിപ്പു നൽകുക മാത്രമാണു പൊലീസ് ചെയ്തതെന്നും ഈ അനാസ്ഥയാണു കുടുംബത്തെ ദുരന്തത്തിലേക്കു തള്ളിവിട്ടതെന്നും കോടതി വിമർശിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ സല്യൂട്ട് നെന്മാറ ഇരട്ടക്കൊലപാതക ക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതി ചെന്താമര അന്വേഷണ ഉദ്യോഗസ്ഥന് പൊലീസ് സ്റ്റൈലിൽ സല്യൂട്ട് നൽകി! ഡിവൈഎസ്‌പി എൻ.മുരളീധരനു കോടതി വരാന്തയിൽ വച്ചാണു പ്രതി സല്യൂട്ട് നൽകിയത്. 

വിധിക്കുശേഷം ഡിവൈഎസ്‌പി, ചെന്താമരയെ കണ്ടു സംസാരിച്ചിരുന്നു. പിന്നീടു പോകാൻ ഇറങ്ങിയപ്പോഴായിരുന്നു മറ്റു പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അറ്റൻഷനായി നിന്നു പ്രതി സല്യൂട്ട് നൽകിയത്. വിധി കേൾക്കുമ്പോഴും ജയിലിലേക്കു മാറ്റുമ്പോഴും പ്രതിക്കു ഭാവഭേദമോ കൂസലോ ഇല്ലായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !