യുകെ ; തുടർച്ചയായ മൂന്നാമത്തെ ആഴ്ചയിലും ഉഷ്ണതരംഗം ബ്രിട്ടനെ വിടാതെ പിന്തുടരുന്നു.
ഈയാഴ്ചയും താപനില പലയിടത്തും 36 ഡിഗ്രിക്കു മുകളിൽ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ വരുന്ന ഏതാനും ദിവസങ്ങളിൽ യുകെയുടെ ചില ഭാഗങ്ങളിൽ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന മുന്നറിയിപ്പുണ്ട്. തെക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും, തെക്കൻ മിഡ്‌ലാൻഡ്‌സിലെ ചില പ്രദേശങ്ങളിലുമാണ് ഇതിനുള്ള സാധ്യത കൂടുതലെന്ന് നാച്ചുറൽ ഇംഗ്ലണ്ട് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.ഇതിനിടെ അമിതമായ ചൂടുമൂലം ആരോഗ്യപ്രശ്നങ്ങൾ വഷളായി ഇംഗ്ലണ്ടിലും വെയിൽസിലും മരിച്ചവരുടെ എണ്ണം രണ്ടുമാസത്തിനിടെ 2700 ആയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ലണ്ടൻ ഇംപീരിയൽ കോളജും മെറ്റ് ഓഫിസും ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനും ചേർന്ന് തയാറാക്കിയ റിപ്പോർട്ടിലാണ് അമിതമായ ചൂടുമൂലമുള്ള അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നത്. രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ജൂൺമാസമാണ് കടന്നുപോയത്. 37.7 ഡിഗ്രി വരെ ഉയർന്ന താപനില ഹീറ്റ് സ്ട്രോക്ക് ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമായത്.
യുകെ ആരോഗ്യ സുരക്ഷാ ഏജൻസി പുതിയതായി ഹീറ്റ് ഹെൽത്ത് മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ നിലവിൽ വന്ന ഈ മുന്നറിയിപ്പുകൾ ജൂലൈ 15 രാത്രി ഒമ്പതു മണിവരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും. അമിതമായ ചൂട് ആരോഗ്യ, സോഷ്യൽ കെയർ സർവീസുകൾക്ക് മേൽ കടുത്ത സമ്മർദം ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതുപോലെ മരണ സംഖ്യ, പ്രത്യേകിച്ചും പ്രായമായവർക്കിടയിലും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നവർക്കിടയിലും വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചെറിയ കാറ്റിന്റെ ഫലമായി കഴിഞ്ഞ ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവ് ഉണ്ടായെങ്കിലും ഈയാഴ്ചയും ഉഷ്ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. തെക്ക് കിഴക്കൻ വെയിൽസിലും തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലും താപനില 31 ഡിഗ്രിക്കും 33 ഡിഗ്രിക്കും ഇടയിലായിരിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.