കടപ്പാട്ടൂരപ്പന് ഭക്തിനിർഭരമായ പ്രണാമം; 66-ാമത് വിഗ്രഹ ദർശന വാർഷിക ദിനാഘോഷത്തിൽ ഭക്തജനപ്രവാഹം

കടപ്പാട്ടൂരപ്പന് ഭക്തിനിർഭരമായ പ്രണാമം; 66-ാമത് വിഗ്രഹ ദർശന വാർഷിക ദിനാഘോഷത്തിൽ ഭക്തജനപ്രവാഹം

പാലാ: പ്രശസ്തമായ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഭഗവാന്റെ 66-ാമത് വിഗ്രഹ ദർശന വാർഷിക ദിനാഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കുന്നു. കടപ്പാട്ടൂരപ്പന്റെ ദർശനപുണ്യം തേടി അതിരാവിലെ മുതൽ തന്നെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയിലേക്ക് ഒഴുകിയെത്തുന്നത്.

ക്ഷേത്ര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ശുഭദിനത്തിൽ ഭഗവദ് ദർശനം സാക്ഷാത്കരിക്കാൻ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദൂരദേശങ്ങളിൽ നിന്നും നിരവധി വിശ്വാസികളാണ് കടപ്പാട്ടൂരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പുലർച്ചെ മുതൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും ദീപാരാധനയും നടന്നുവരുന്നു. ഭക്തജനങ്ങളുടെ തിരക്ക് പ്രമാണിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.

​വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമൊടുവിലാണ് കടപ്പാട്ടൂരിൽ വിഗ്രഹം ദർശിക്കാനിടയായത് എന്ന ചരിത്രപരമായ പ്രാധാന്യത്തോടെയാണ് ഈ ദിനം ഭക്തർ കൊണ്ടാടുന്നത്. വരും മണിക്കൂറുകളിലും ക്ഷേത്രത്തിലേക്ക് ഭക്തരുടെ വലിയ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാവിലെ നടന്ന ചടങ്ങിൽ പാലാ ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി വീത സംഗാനന്ദ ജി മഹാരാജ്, പാലാ ഡിവൈഎസ്പി കെ സദൻ,ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ തുടങ്ങിയവർ സംബന്ധിച്ചു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network