തിരുവനന്തപുരം ;ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് ആർ.സുഗതൻ.
മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു സുഗതന്റെ സത്യപ്രതിജ്ഞ.മുൻപ് ചെയ്ത സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. കോർപറേഷനിൽ 20 കൗൺസിലർമാർ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നിരുന്നു. ദൈവങ്ങളുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതാണ് അസാധുവാക്കാൻ കാരണമായത്.തുടർന്ന് സുഗതൻ ഒഴികെയുള്ള കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
എന്നാൽ കാപ്പാ കേസിൽ ജയിലില്‍ ആയതോടെയാണ് സുഗതന് വിയ്യൂരിൽനിന്നും പുനഃസത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. കാപ്പ കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് ജൂൺ 9 നാണ് വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതനെ അറസ്റ്റ് ചെയ്തത്. ജാമ്യം തേടിയെങ്കിലും കാപ്പ ഉപദേശക സമിതി തള്ളുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സുഗതന് അനുകൂല ഉത്തരവുണ്ടായത്.
അതേസമയം, തടവിൽ ഇളവു നൽകാൻ കഴിയില്ലെന്ന കാപ്പ ഉപദേശക സമിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സത്യപ്രതിജ്ഞ നടത്തിയ ശേഷമുള്ള 6 മാസം നടത്തുന്ന കൗൺസിൽ യോഗങ്ങളിൽ സുഗതനു പങ്കെടുക്കാൻ കഴിയുമോയെന്ന് ആശങ്കയുണ്ട്.
6 മാസത്തേക്ക് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മേയർക്ക് സുഗതൻ കത്ത് നൽകിയിട്ടുണ്ട്. തക്കതായ കാരണമുണ്ടെങ്കിൽ മേയർക്ക് അവധി അനുവദിക്കാമെന്ന് കേരള മുനിസിപ്പൽ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും അതിനാൽ സുഗതന്റെ അപേക്ഷ നിയമോപദേശത്തിനായി വിട്ടിരിക്കുകയാണെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.