ഐറിഷ് പൗരത്വം ലഭിക്കാൻ കടമ്പകൾ ഏറുമെന്ന് സൂചന..!

ഡബ്ലിന്‍ : ഐറിഷ് പൗരത്വം നല്‍കുന്നതിന് ഭാഷാ പ്രാവീണ്യം കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്.

കില്‍ഡെയറില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് രാജ്യത്ത് പൗരത്വം നല്‍കുന്നതിന് ഭാഷാ പ്രാവീണ്യം അധിക യോഗ്യതയായി കരുതണമെന്ന ഫിനഗേല്‍ നേതാവ് അഭിപ്രായപെട്ടത്.രാജ്യത്തേക്ക് വരുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഭാഷ സംയോജനത്തിന്റെ പ്രധാന ഭാഗമാണ്. 

രാജ്യത്തിനും ഇത് പ്രധാനമാണെന്ന് ഹാരിസ് പറഞ്ഞു.സംയോജനത്തിന്റെ ഒരു പ്രധാന ഭാഗം തന്നെയാണ് ഭാഷ.രാജ്യത്തേക്ക് വരുന്ന വ്യക്തിയുടെ ഭാഷാ പ്രാവീണ്യം പരിഗണിക്കുന്നത് നല്ലതാണ്.പക്ഷേ അതെങ്ങനെ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നതെന്നും ഹാരിസ് വ്യക്തമാക്കി.

കുടിയേറ്റക്കാര്‍ അയര്‍ലണ്ടിന് ഒട്ടേറെ പോസിറ്റീവ് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊതുവെ പൗരത്വത്തെക്കുറിച്ച് നിയമാനുസൃതമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും ഹാരിസ് അഭിപ്രായപ്പെട്ടു.

പൗരത്വമെന്നത് ഒരു വിലപ്പെട്ട സമ്മാനമാണ്.സമീപ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഈ സംവിധാനത്തില്‍ ഒട്ടേറെ മെച്ചപ്പെടുത്തലുകള്‍ നടത്തിയിട്ടുമുണ്ട്.കൂടുതല്‍ പരിഷ്‌കരണത്തിന്റെ ആവശ്യകത പരിഗണിക്കുമ്പോഴാണ് ഭാഷാ നൈപുണി കൂടി ഇതിനൊപ്പം കടന്നുവരുന്നതെന്നും ഹാരിസ് പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !