സ്വകാര്യ വ്യക്തിയുടെ വീടിനു സമീപം ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന ശബ്ദം,മേഖലയിൽ വലിയ ആശങ്ക

ചെറുതോണി ; മണിയാറൻകുടി മുസ്‌ലിം പള്ളി സിറ്റിയിൽ സ്വകാര്യ വ്യക്തിയുടെ വീടിനു സമീപം ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന ശബ്ദം. 2018 ലെ മഹാ പ്രളയകാലത്ത് മേഖലയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയ സോയിൽ പൈപ്പിങ് പ്രതിഭാസമാണോ ഇതെന്ന സംശയത്തിലാണ് വീട്ടുകാരും സമീപവാസികളും.

വിവരം അറിഞ്ഞെത്തിയ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസിന്റെ നേതൃത്വത്തിൽ ജിയോളജി, റവന്യു വകുപ്പുകൾക്ക് വിവരം കൈമാറി.മുസ്‌ലിം പള്ളി സിറ്റിയിലെ ആറ്റുപുറത്ത് വീട്ടിൽ എ.എസ്.സൂനീറിന്റെ വീട്ടുമുറ്റത്താണ് പുലർച്ചെ മുതൽ അസാധാരണമായ ശബ്ദം കേട്ടു തുടങ്ങിയത്. സുനീറിന്റെ മാതാവ് കുഞ്ഞമ്മ സിദ്ദിഖ് ആണ് ഇക്കാര്യം ആദ്യം ശ്രദ്ധിച്ചത്. 

ഭൂമിക്കടിയിലൂടെ ജലം ശക്തമായി ഒഴുകുന്നതിന് സമാനമായിരുന്നു ശബ്ദം. 14 വർഷം മുൻപാണ് ഇവിടെ വീട് പുതുക്കി നിർമിച്ചത്. അതിനു മുൻപും കുടുംബം ഇവിടെ തന്നെയായിരുന്നു താമസം. ഏഴ് വർഷം മുൻപ് വീടിനു മുന്നിലൂടെയുള്ള പഞ്ചായത്ത് റോഡും നവീകരിച്ച് നിർമിച്ചിരുന്നു.

ശബ്ദം കേട്ട ഭാഗത്ത് കമ്പി ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഭൂമിക്കടിയിൽ ജല സാന്നിധ്യമുണ്ടെന്നു കണ്ടെത്തി. പിന്നീട് ടോർച്ചിന്റെ വെളിച്ചത്തിൽ പരിശോധിച്ചപ്പോൾ വെള്ളം ഒഴുകുന്നതായി കാണാൻ കഴിഞ്ഞെങ്കിലും, അത് എവിടേക്കാണ് ഒഴുകിപ്പോകുന്നതെന്നു വ്യക്തമല്ലെന്നു നാട്ടുകാർ പറയുന്നു. വിഷയത്തിൽ അടിയന്തരമായി ജിയോളജി വകുപ്പ് ഇടപെട്ട് ആശങ്കകൾ പരിഹരിക്കണമെന്നു കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി.പി.സലിം ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !