പൊലീസിൽ ഡിവൈഎസ്പിമാരുടെ കൂട്ടസ്ഥലംമാറ്റം നടത്തി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം; പൊലീസിൽ ഡിവൈഎസ്പിമാരുടെ കൂട്ടസ്ഥലംമാറ്റം നടത്തി ആഭ്യന്തര വകുപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ മറ്റു ജില്ലകളിൽ നിയോഗിച്ച ഉദ്യോഗസ്ഥരെ സ്വന്തം ജില്ലയിൽ നിയമിച്ചതടക്കം 161 പേരെയാണു സ്ഥലംമാറ്റിയത്. ഏതാനും അസിസ്റ്റന്റ് കമ്മിഷണർമാരും പട്ടികയിലുണ്ട്.തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം ജില്ലയിൽ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന വ്യവസ്ഥ പ്രകാരമാണ് ഏതാനും മാസങ്ങൾ മുൻപ് ഡിവൈഎസ്പിമാരെ മാറ്റിയത്. 

ഇവരുടെ തിരികെയുള്ള നിയമനം നീണ്ടത് പൊലീസിനുള്ളിൽ അതൃപ്തിക്കു വഴിവച്ചിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് നിയോഗിച്ച സ്ഥലങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്ന ഡിവൈഎസ്പിമാരെ യുഡിഎഫ് സർക്കാരിന്റെ താൽപര്യം കൂടി കണക്കിലെടുത്താണു മാറ്റിയത്.

സിപിഒ മുതൽ എസ്ഐ വരെയും എസ്പിമാർ മുതൽ ഐപിഎസുകാർ വരെയും ഉള്ളവരുടെ സ്ഥലംമാറ്റം അടുത്തയിടെ നടത്തിയിരുന്നു. ഇൻസ്പെക്ടർമാർ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരുടെ സ്ഥലംമാറ്റമാണ് ഇനി ബാക്കിയുള്ളത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !