കൊച്ചി: സിഎംആർഎൽ–എക്സാലോജിക് വിവാദസാമ്പത്തിക ഇടപാടിലെ തെളിവുകൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്ത ടി.വീണയുടെ ഐഫോൺ, ചുവന്നപുറംചട്ടയുള്ള ഡയറിയിലെ ഒന്നു മുതൽ 9 വരെയുള്ള പേജുകൾ, വിവരങ്ങൾ കുറിച്ച ഒരു ഷീറ്റ് പേപ്പർ എന്നിവയാണു നിർണായക തെളിവുകളെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.
ബാങ്ക് നിക്ഷേപങ്ങൾക്കു പുറമേ റെയ്ഡിൽ പിടിച്ച പ്രമാണങ്ങൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയ വീണയുടെ സ്വത്തും കണ്ടുകെട്ടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കേസിന്റെ നിർണായക ഘട്ടത്തിൽ ഇ.ഡി പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത് അന്വേഷണം പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്ക് എത്തുന്നുവെന്നാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കർത്തായുടെ മൊഴിയും പണം കൈമാറിയതു പിണറായി മുഖ്യമന്ത്രിയായിരിക്കെയാണെന്നതും നിർണായകമാണ്. പിണറായി വിജയനു സമൻസ് നൽകാനുള്ള നീക്കമാണെന്നാണു സൂചന.
‘ചെളി നീക്കി’യെന്ന പേരിലാണു സിഎംആർഎൽ ഈ ചെലവുകൾ എഴുതി മാറ്റിയത്. യഥാർഥ സേവനമോ അനുബന്ധ ബില്ലുകളോ ഇല്ലാതെ, സ്വയം തയാറാക്കിയ വൗച്ചറുകൾ ഉപയോഗിച്ച് ‘സ്ലഡ്ജ് (ചെളി) ഹാൻഡ്‌ലിങ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ’ എന്ന പേരിൽ 139 കോടിയുടെ വ്യാജച്ചെലവ് കാണിച്ചെന്നാണു റിപ്പോർട്ട്.
സിഎംആർഎൽ, കമ്പനി ഡയറക്ടർമാർ, കുടുംബാംഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട 26 കോടി രൂപയുടെ സ്വത്തും മരവിപ്പിച്ചിട്ടുണ്ട്. കേസിലെ 12 പ്രതികളുടെയും അവരുടെ സ്ഥാപനങ്ങളുടെയുമായി 29 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനു മുന്നോടിയായുള്ള നടപടിയാണിത്. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയിൽ സ്വന്തം ഭാഗം വിശദീകരിക്കാൻ വീണ അടക്കമുള്ളവർക്ക് അവസരമുണ്ടാകും.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.