ലഖ്‌നൗ: ടാറ്റൂ ചെയ്യുന്നതിനിടെ അണുബാധയുള്ള സൂചി കൊണ്ട് മുറിവേറ്റതിനെത്തുടർന്ന് സ്‌ത്രീയ്ക്ക് എച്ച്ഐവി ബാധിച്ചു.
ഡൽഹിയിലെ ഒരു പാർലറിൽ വച്ച് മലിനമായ സൂചി ഉപയോഗിച്ച് ടാറ്റൂ ചെയ്‌തതാണ് പെണ്‍കുട്ടിയുടെ ജീവിതത്തിന് ഭീഷണിയായത്. രോഗ വിവരം അറിഞ്ഞതു മുതൽ ഇവരുടെ കുടുംബം കടുത്ത ഞെട്ടലിലും സങ്കടത്തിലുമാണ്. ജിഎസ്‌വിഎം മെഡിക്കൽ കോളേജിൽ ഇതിനോടകം തന്നെ ചികിത്സ ആരംഭിച്ചിട്ടുണ്ടെങ്കിലും ജീവിതകാലം മുഴുവൻ മരുന്നുകളെ ആശ്രയിക്കേണ്ടിവരും.സ്ത്രീയുടെ ജനനേന്ദ്രിയത്തിൽ ഗുരുതരമായ അണുബാധയുണ്ടെന്ന് പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞതെന്ന് ചർമ്മരോഗ വിദഗ്‌ധൻ ഡോ. ശ്വേതാങ്ക് പറഞ്ഞു. ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ എത്തിയപ്പോൾ, ഡോക്‌ടർമാർ പെണ്‍കുട്ടിയുടെ അവസ്ഥ കണക്കിലെടുത്ത് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി പരിശോധന നടത്താൻ നിർദേശിച്ചിരുന്നു.പരിശോധന റിപ്പോർട്ടുകൾ പ്രകാരം പെണ്‍കുട്ടിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.
ടാറ്റൂ ചെയ്യുന്ന പ്രക്രിയയിൽ അശ്രദ്ധമായി മലിനമായ സൂചി ഉപയോഗിച്ചതാണ് അണുബാധയ്ക്ക് കാരണമായതെന്ന് പെണ്‍കുട്ടിയുമായി നടത്തിയ സംഭാഷണത്തിലൂടെ പിന്നീട് വ്യക്തമായി. ചുവപ്പും പച്ചയും നിറമുള്ള ടാറ്റൂ മഷികൾ ഗ്രാനുലോമാറ്റസ് പ്രതിപ്രവർത്തനങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്നും ഇത് വേദനാജനകമായ ചർമ്മ തിണർപ്പുകൾക്കും അണുബാധകൾക്കും കാരണമാകുമെന്നും ഡോ. ശ്വേതാങ്ക് മുന്നറിയിപ്പ് നൽകി. ടാറ്റൂകളോടുള്ള ഭ്രമം എച്ച്ഐവി മാത്രമല്ല, ചർമ്മവുമായി ബന്ധപ്പെട്ട മറ്റ് നിരവധി പ്രശ്‌നങ്ങളെ ക്ഷണിച്ചുവരുത്തുന്നുമെന്ന് ഡോക്‌ടർമാർ കരുതുന്നു.
ടാറ്റൂ അടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ സംഭവം പറയുന്നത്. ടാറ്റൂ കുത്തുന്നതിന് മുമ്പ് ശുചിത്വ മാനദണ്ഡങ്ങൾ നന്നായി പരിശോധിക്കണമെന്ന് ഡോക്‌ടർമാർ നിർദേശിക്കുന്നു. ടാറ്റൂ അടിക്കുമ്പോൾ എല്ലായ്‌പ്പോഴും ഒരു സർട്ടിഫൈഡ് പാർലർ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കൂടാതെ ആർട്ടിസ്റ്റ് നിങ്ങളുടെ മുന്നിൽ ഒരു പുതിയ സീൽ ചെയ്‌ത സൂചിയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. ഒരു പക്ഷേ ഒരു നിമിഷത്തെ അശ്രദ്ധ നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേയ്‌ക്കാം, അതുകൊണ്ട് ആരോഗ്യകരമായ മുൻ കരുതൽ നടപടികൾ സ്വീകരിക്കാൻ ശ്രദ്ധിക്കണം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.