ആലുവ: ആലുവയില്‍ പന്ത്രണ്ടുകാരിയെ കാണാനില്ലെന്ന് പരാതി. ശ്രീജേഷിന്റെ മകള്‍ ശ്രീഭദ്രയെയാണ് കാണാതായത്. ജൂലൈ 25 ന് രാവിലെ പുസ്തകം വാങ്ങാനായി വീട്ടില്‍നിന്ന് ഇറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തില്‍ ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ജൂലൈ 27 ന് രാവിലെ വരെ കുട്ടി വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് കൂട്ടുകാരിയുടെ വീട്ടില്‍ നിന്നും പുസ്തകം വാങ്ങാനായി പോകുകയായിരുന്നു.
ശ്രീഭദ്ര കൂട്ടുകാരിയുടെ വീട്ടിലെത്തിയതായി പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ നിന്ന് പുസ്തകം വാങ്ങിയ ശേഷം കുട്ടി എവിടേക്കാണ് പോയതെന്ന കാര്യത്തില്‍ ഇതുവരെയും യാതൊരു വിവരവും ലഭ്യമല്ല.
കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാല്‍ ലൊക്കേഷൻ കണ്ടെത്താനുള്ള സൈബര്‍ ശ്രമങ്ങളിലാണ് പൊലീസ്.
കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുവരെ സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9633535583 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.