കണ്ണൂർ: 150 ഗ്രാം എന്ന് രേഖപ്പെടുത്തി വിറ്റ ബിസ്കറ്റ് പായ്ക്കറ്റിൽ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയ സംഭവത്തിൽ നിർമാതാക്കളായ പാർലെ കമ്പനിയും വിൽപനക്കാരായ മെട്രോ ഹൈപ്പർ മാർക്കറ്റും ചേർന്ന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്.
അഞ്ചരക്കണ്ടി കല്ലായി സ്വദേശി ടി.പി. ആസിഖ് നൽകിയ പരാതിയിലാണ് കമ്മീഷൻ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി. സജീഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
ഇതിന്റെ അടിസ്ഥാനത്തിൽ പാർലെ കമ്പനി 25,000 രൂപയും മെട്രോ ഹൈപ്പർ മാർക്കറ്റ് 10,000 രൂപയും നഷ്ടപരിഹാരമായി നൽകണം. കൂടാതെ കമ്പനി 10,000 രൂപയും ഹൈപ്പർമാർക്കറ്റ് 5,000 രൂപ വീതവും കോടതിച്ചെലവായും നൽകണം. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ, ഉത്തരവിട്ട തീയതി മുതൽ 12 ശതമാനം പലിശ സഹിതം തുക നൽകേണ്ടിവരുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി. പരാതിക്കാരനുവേണ്ടി അഡ്വ. കെ.പി. മുഹമ്മദ് സിനാൻ ഹാജരായി.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.