നടന്നുപോകുന്നതിനിടയിൽ അയർലണ്ടിൽ പ്രവാസി മലയാളിക്ക് ആകസ്മിക മരണം

നടന്നുപോകുന്നതിനിടയിൽ അയർലണ്ടിൽ പ്രവാസി മലയാളിക്ക് ആകസ്മിക മരണം

ഡബ്ലിൻ; അയർലൻഡിലെ കില്ലർണിയിൽ നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു.

തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയും ഗ്രീൻ ബസിന്റെ ഡബ്ലിൻ കോച്ചിൽ ഡ്രൈവറുമായിരുന്ന എ. ബി. സതീഷ് കുമാർ (സജൻ– 50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.കില്ലർണിയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സതീഷ് കുമാർ പതിവുപോലെ നടന്നു പോകുന്നതിനിടെയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. 

ഇത് ശ്രദ്ധയിൽപ്പെട്ട ദൃക്‌സാക്ഷികൾ ഉടൻ തന്നെ അടിയന്തര മെഡിക്കൽ സേവനത്തെ വിവരം അറിയിക്കുകയായിരുന്നു. മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കെറി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ട് വർഷത്തോളം പോളണ്ടിൽ ജോലി ചെയ്തിരുന്ന സതീഷ് കുമാർ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ തേടിയാണ് ഒരു വർഷം മുൻപ് അയർലൻഡിലെത്തിയത്. കുടുംബത്തെ നാട്ടിലാക്കി പ്രവാസ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളുമായി കില്ലർണിയിൽ ഒറ്റയ്ക്കായിരുന്നു താമസം. സതീഷ് കുമാറിന്റെ അപ്രതീക്ഷിത നിര്യാണം അയർലൻഡിലെ മലയാളി സമൂഹത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കും അന്ത്യാഞ്ജലി അർപ്പിക്കാനുള്ള ക്രമീകരണങ്ങൾക്കുമായി പ്രാദേശിക മലയാളി സമൂഹത്തിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇരിങ്ങാലക്കുട മാപ്രാണം അണക്കത്തി വീട്ടിൽ പരേതരായ ബാലൻ–ഭാർഗവി ദമ്പതികളുടെ മകനാണ് സതീഷ് കുമാർ. മക്കൾ: ഗൗരി വന്ദന, അദ്രിജ. സഹോദരങ്ങൾ: വസന്തകുമാരി, നന്ദകുമാർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !