ഭർത്താവിനെ ഉറക്കികിടത്തി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിൽ

ഭർത്താവിനെ ഉറക്കികിടത്തി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിൽ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിൽ.

ഹസ്തിനപുരത്ത് 'കൃഷ്ണ കിഡ്‌സ് പ്ലേ സ്കൂൾ' നടത്തിയിരുന്ന അതുൽ പൻവാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അതുലിന്റെ ഭാര്യ ദാമിനി, സ്കൂളിലെ ഡ്രൈവറും ദാമിനിയുടെ കാമുകനുമായ തുഷാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അതുലിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാനാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഏഴു വർഷത്തോളം പ്രണയത്തിലായിരുന്ന അതുലും ദാമിനിയും 2019-ലാണ് വിവാഹിതരായത്. മൂന്ന് വർഷം മുമ്പ് ആരംഭിച്ച ഇവരുടെ പ്ലേ സ്കൂളിലെ ഡ്രൈവറായിരുന്ന തുഷാറുമായി ദാമിനി പ്രണയത്തിലാവുകയും തുടർന്ന് ഭർത്താവിനെ ഒഴിവാക്കാൻ തീരുമാനിക്കുകയുമായിരുന്നു. അതുലിന്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുത്ത് നാടുവിടാനായിരുന്നു പദ്ധതി. കൃത്യം നടത്തുന്നതിന് രണ്ടുമാസം മുൻപ് അതുലിനെ ഒരു റോഡപകടത്തിൽ കൊലപ്പെടുത്താൻ പ്രതികൾ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. തുടർന്നാണ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ തീരുമാനിച്ചത്. 

ദാമിനി നൽകിയ 15,000 രൂപ ഉപയോഗിച്ച് രണ്ട് പാമ്പാട്ടികളിൽനിന്നാണ് തുഷാർ വിഷപ്പാമ്പിനെ വാങ്ങിയത്. കൃത്യം നടന്ന ദിവസം രാത്രി ദാമിനി ഉറക്കഗുളിക കലർത്തിയ പാൽ നൽകി അതുലിനെ ബോധരഹിതനാക്കി. തുടർന്ന് പാമ്പിനെ അതുലിന്റെ കിടക്കയിലേക്ക് തുറന്നുവിട്ടു. അതുൽ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചു. 

പിന്നീട് ദാമിനി തന്നെയാണ് മരണവിവരം ബന്ധുക്കളെയും പോലീസിനെയും അറിയിച്ചത്. മരണത്തിലെ അസ്വാഭാവികത ശ്രദ്ധിച്ച പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ഫോൺ രേഖകൾ നിർണായകമായി. തുഷാറിന്റെ മൊബൈൽ ഫോണിൽനിന്ന് പാമ്പിനെ പെട്ടിക്കുള്ളിൽ അടച്ചുവെച്ച ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ദാമിനിയെയും തുഷാറിനെയും പാമ്പിനെ വിറ്റ രണ്ടുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !