വിദേശത്തുനിന്നു മടങ്ങി വന്ന് വീണ്ടും എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ

ത്യശൂർ ;കഞ്ചാവ് കച്ചവടത്തിൽ തുടങ്ങി, വിദേശത്തുനിന്നു മടങ്ങി വന്ന് വീണ്ടും എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ.

തീരദേശ മേഖലയിലെ യുവാക്കളെയും കുട്ടികളെയും ലക്ഷ്യമാക്കി മാരക ലഹരിമരുന്നായ എം.ഡി.എം.എ (MDMA) വിൽപന നടത്തിവന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് കൊടുങ്ങല്ലൂർ കാവിൽകടവിൽ നിന്നും പിടികൂടി. 

കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാപ്പാറ സ്വദേശി കുര്യാപ്പിള്ളി വീട്ടിൽ സുഹൈൽ (32) ആണ് പിടിയിലായത്. കൊടുങ്ങല്ലൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.സുഹൈൽ 2016 ൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ കേസ്സിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ ഡി വൈ എസ് പി പ്രമോദ്, തൃശ്ശൂർ റൂറൽ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി അബ്ദുൾ സലാം, 'തുഫാൻ' സ്പെഷ്യൽ സ്ക്വാഡ് എസ് ഐ പ്രദീപ് സി ആർ, ജി എ എസ് ഐ ലിജു.ഐ ആർ, ജി എസ് സി പി ഒ ബിജു സി കെ, സി പി ഒ മാരായ നിഷാന്ത്, 

സുർജിത് സാഗർ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ അതുൽ മേനോൻ, എസ് ഐ അറാഫത്ത്, ജി എസ് ഐ സെബി, ജി എ എസ് ഐ ഉമേഷ്, സി പി ഒ മാരായ ബിജു കുമാർ, ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !