പെരുമ്പാവൂരിൽ വീട്ടിൽ കയറി യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ.

പെരുമ്പാവൂർ: പെരുമ്പാവൂരിൽ വീട്ടിൽ കയറി യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ.

നെല്ലിക്കുഴി സ്വദേശി എബിൻ ടോമിയെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മുമ്പും പല കേസുകളിലും പ്രതിയായിട്ടുള്ള ആളാണ് എബിൻ ടോമി.കഴിഞ്ഞ പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അബിൻ ടോമി പെരുമ്പാവൂരിലെ വീട്ടിലെത്തിയത്. ആ സമയത്ത് യുവതി വീട്ടിലുണ്ടായിരുന്നില്ല. 

വൈകീട്ട് ഏഴുമണിയോടെ യുവതി തിരിച്ചെത്തിയ സമയത്താണ് വീടിനകത്ത് കവർച്ചാശ്രമം നടന്നതായി ശ്രദ്ധയിൽ പെടുന്നത്. ഇതിനിടെ ഇയാൾ അകത്തുകയറി വാതിലടച്ച് യുവതിക്കെതിരേ പീഡനശ്രമം നടത്തുകയായിരുന്നു. 

പ്രതിയുടെ അപ്രതീക്ഷിത ആക്രമണത്തെ പ്രതിരോധിച്ച യുവതിയുടെ നിലവിളി കേട്ട് അയൽവാസികളും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുന്നത്. വിപുലമായ അന്വേഷണത്തെ തുടർന്നാണ് ഒളിസങ്കേതത്തിൽ നിന്ന് പ്രതിയെ പിടികൂടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !