കണ്ണൂർ: പണം നൽകാത്തതിന് സ്വന്തം വീടിന് തീയിട്ട് ലഹരിക്ക് അടിമയായ യുവാവ്. സംഭവത്തിൽ ആയിക്കര സ്വദേശി അഭിഷേകിനെ പോലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് അയൽവാസികൾ കണ്ടത്.വിവരമറിയിച്ചതനുസരിച്ച്, പോലീസും അഗ്‌നിരക്ഷാസേനയും എത്തി തീയണയ്ക്കുകയായിരുന്നു. കട്ടിലും കിടക്കയും വസ്ത്രങ്ങളും ഉൾപ്പെടെ വീട്ടിനുള്ളിലെ ഒട്ടേറെ വസ്തുക്കൾ പൂർണമായി കത്തിനശിച്ചു.അഭിഷേക് ആവശ്യപ്പെട്ട പണം പിതാവ് നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് സംഭവത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. അഭിഷേകിന്റെ നിരന്തരമായ ഭീഷണി കാരണം രക്ഷിതാക്കൾ ഈ വീട്ടിൽനിന്ന് മാറിതാമസിക്കുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.