വാഷിങ്ടൺ : ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് ഘട്ടങ്ങളായി 200 ശതമാനം വരെ താരിഫ് ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
2026 ഓഗസ്റ്റ് 1 മുതൽ നടപ്പിലാകുന്ന പ്ലാൻ പ്രകാരം ആദ്യ രണ്ടു വർഷം താരിഫ് പൂജ്യം ശതമാനമായിരിക്കും. മൂന്നാം വർഷം താരിഫ് 100 ശതമാനമായും അതിനുശേഷം 200 ശതമാനമായും ഉയർത്തുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയ്ക്കുള്ളിൽ ജനറിക് മരുന്ന് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നയമെന്നും ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം അറിയിച്ചു.ലോകത്തിലെ ഏറ്റവും വലിയ ജനറിക് മരുന്ന് വിതരണക്കാരായ ഇന്ത്യയെ ഈ തീരുമാനം പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ. അമേരിക്കയിലെ ജനറിക് മരുന്ന് വിപണിയുടെ അളവിൽ ഏകദേശം 40 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണ്.
2024-2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആകെ ഔഷധ കയറ്റുമതിയായ 25.8 ബില്യൺ ഡോളറിൽ 9.7 ബില്യൺ ഡോളറിന്റെ കയറ്റുമതിയും യുഎസിലേക്കായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.