പാലാ ;മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
'ഓപ്പറേഷൻ തൂഫാൻ - ദ നാർകോ ഹണ്ടി'ന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലഹരി മാഫിയയുടെ വേരറുക്കുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകും.കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും കേരളത്തിലേക്ക് ലഹരി എത്തുന്നുണ്ട്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചിട്ട് ബുധനാഴ്ച 50 ദിവസം തികയുകയാണ്. ഇതിനകം 7600 ലധികം പേരെ അറസ്റ്റ് ചെയ്തു. 6500 ലധികം കേസുകൾ എടുത്തു. മയക്കുമരുന്നിനടിമകളായ ഒട്ടേറെപ്പേരെ ചികിത്സയ്ക്ക് വിധേയരാക്കി. അദ്ദേഹം പറഞ്ഞു.
സ്‌കൂൾ അങ്കണത്തിൽ ആഭ്യന്തര മന്ത്രി ഓപ്പറേഷൻ തൂഫാൻ പതാക ഉയർത്തി. ജലവിഭവ- ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഏറ്റവും അനിവാര്യമായ ഇടപെടലായാണ് ജനങ്ങൾ ഓപ്പറേഷൻ തൂഫാനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷനായി.
നാട്ടകം സുരേഷ് എംഎൽഎ, ജില്ലാ പോലീസ് മേധാവി സാബു മാത്യു, ചാവറ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, അഡ്വ. ഫിൽ സൺ മാത്യൂസ്, അഡ്വ. ബിജു പുന്നത്താനം, ഫാ. പോൾസൺ ജോസഫ്, ഫാ. ജോബി അലക്‌സ്. സിബി പുത്തേട്ട് എന്നിവർ പ്രസംഗിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.