ഉദ്ഘാടനം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാകാത്ത സിറ്റി പൊലീസ് കമ്മിഷണറുടെ കാര്യാലയം

കണ്ണൂർ ;ഉദ്ഘാടനം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാകാത്ത സിറ്റി പൊലീസ് കമ്മിഷണറുടെ കാര്യാലയം.. മേൽക്കൂര തകർന്നുവീണ മയ്യിൽ പൊലീസ് സ്റ്റേഷൻ..

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനുമുന്നിൽ ജീപ്പ് പൊലീസ് സ്റ്റേഷനു മുന്നിൽ നരകിക്കുന്ന പൊലീസുകാർ.. സുരക്ഷാഭീഷണിയിലുള്ള മലയോര പൊലീസ് സ്റ്റേഷനുകൾ.. 

ആഭ്യന്തരമന്ത്രിയായശേഷം ജില്ലയിൽ ആദ്യമായെത്തുന്ന രമേശ് ചെന്നിത്തലയ്ക്ക് കണ്ണൂരിൽ കാണാനുള്ളത് സുന്ദരമായൊരു പൊലീസ് മുഖമല്ല. പരിമിതികളിൽ വീർപ്പുമുട്ടുന്ന പൊലീസ് വിശേഷങ്ങളാണ്.

ലോക്കപ്പ് പോലുമില്ലാതെ ഒരു സ്റ്റേഷൻ ചെറുപുഴ/പെരിങ്ങോം ∙ രമേശ് ചെന്നിത്തല കഴിഞ്ഞതവണ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണു ചെറുപുഴ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ പഞ്ചായത്തിന്റെ കെട്ടിടത്തിലാണു പ്രവർത്തനം തുടങ്ങിയത്. 

ഈ കെട്ടിടത്തിൽ തന്നെയാണു മൃഗാശുപത്രിയും കൃഷിഭവനും. അതിനാൽ പിടികൂടുന്ന വാഹനങ്ങൾ റോഡരികിലാണ് നിർത്തിയിടുന്നത്. ലോക്കപ്പ് ഇല്ലാത്തതിനാൽ പ്രതികളെ പിടികൂടിയാൽ പെരിങ്ങോം സ്റ്റേഷനിലെത്തിക്കണം. പൊലീസുകാർക്ക് വിശ്രമിക്കാനും മറ്റുമുള്ള സൗകര്യമില്ല. കഴിഞ്ഞ സർക്കാർ കെട്ടിടം നിർമിക്കാൻ പണം അനുവദിച്ചെങ്കിലും സ്ഥലമില്ലാത്തതിനാൽ നിർമാണം തുടങ്ങിയിട്ടില്ല. അതേസമയം, പെരിങ്ങോം സ്റ്റേഷനും പരിമിതിയിലാണ്. ചുറ്റുമതിലുകൾ തകർന്നതിനാൽ പിടിച്ചെടുത്ത വാഹനങ്ങളും തൊണ്ടിമുതലുകളും സൂക്ഷിക്കാൻ ഉദ്യോഗസ്ഥർ പാടുപെടുന്നു. 

മാവോയിസ്റ്റ് ഭീഷണിയുണ്ടായ സാഹചര്യത്തിൽ മുൻവശം മാത്രം മതിൽ ഉയർത്തി കെട്ടിയിരിക്കുകയാണ്.ഒരു ലാബ്, 5 ജില്ല; ഫലം കാത്ത് 50,000 കേസ് ഓപ്പറേഷൻ തൂഫാൻ ശക്തമായി നടക്കുമ്പോഴും പിടികൂടുന്ന ലഹരിവസ്തുക്കൾ ശാസ്ത്രീയമായി പരിശോധിക്കാൻ ജില്ലയിൽ കെമിക്കൽ എക്സാമിനേഷൻ ലാബില്ലാത്തത് പൊലീസിനെ ചുറ്റിക്കുന്നു. പിടികൂടുന്ന വസ്തുക്കൾ കോഴിക്കോട് ലാബിലെത്തിക്കണം. അതുതന്നെ മാസങ്ങളോളം കാത്തിരിക്കണം. കാസർകോട്, കണ്ണൂർ, വയനാ‍ട്, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് ഒരു ലാബാണുള്ളത്. കണ്ണൂരിൽ 50,000 കേസുകളിൽ ഫലം വരാനുണ്ട്.

പിണറായിയിലെ ജീപ്പ് സ്റ്റേഷൻ പിണറായി ∙ ഞങ്ങളെയെന്തിനാണ് മഴയിലും വെയിലിലും നിർത്തുന്നതെന്ന് പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീട്ടിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ജീപ്പ് പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിയിലുള്ളവർ ചോദിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. 

പിണറായി വിജയൻ മുഖ്യമന്ത്രിയായ സമയത്ത് അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തുടങ്ങിയ ജീപ്പ് പൊലീസ് സ്റ്റേഷനിലുള്ളവർ ഇപ്പോഴും വെയിലും മഴയുമേറ്റു രാപകൽ ജോലി ചെയ്യുകയാണ്. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറിയപ്പോൾ ഇവിടെനിന്നു മോചനം ലഭിക്കുമെന്നു കരുതിയെങ്കിലും മാസങ്ങളായിട്ടും ഒന്നുമുണ്ടായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !