ആലപ്പുഴ: ഓണ്‍ലൈന്‍ വായ്പ വാഗ്ദാനം ചെയ്ത് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന യുവതികളെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍.
ആലപ്പുഴ സ്വദേശികളായ ബിബി, പങ്കാളി സൗമ്യ എന്നിവരാണ് പൊലീസ് പിടിയിലായത്. വായ്പ വാഗ്ദാനം ചെയ്ത് യുവതികളുമായി ബന്ധം സ്ഥാപിച്ച ശേഷം യുവതികളുടെ നഗ്ന ദൃശ്യങ്ങള്‍ കൈക്കലാക്കുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. കുറഞ്ഞ പലിശ നിരക്കില്‍ അതിവേഗം വായ്പ നല്‍കുമെന്ന് പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്.പത്തിലേറെ സിമ്മുകള്‍ ആണ് തട്ടിപ്പിനായി പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മഹാലക്ഷ്മി ഫൈനാന്‍സ് എന്ന പേരില്‍ ഓണ്‍ലൈനിലൂടെ പരസ്യം നല്‍കിയായിരുന്നു ഇരകളെ വലയിലാക്കിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്ത്രീകളെയാണ് പ്രതികള്‍ ഉന്നമിട്ടത്. പരസ്യത്തില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്ത്രീകളെയാണ് പ്രതികള്‍ തട്ടിപ്പിന് ഇരകളാക്കിയത്. അഞ്ച് ലക്ഷം രൂപ വായ്പയ്ക്ക് 75,000 രൂപയാണ് പ്രോസ്സിംഗ് ഫീസായി ആവശ്യപ്പെടുന്നത്.ഇത് നല്‍കാനാകാത്ത സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം പലതും പറഞ്ഞ് അവരുടെ നഗ്ന ദൃശ്യം കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി പണം ചോദിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
പണം തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് പ്രതികളുടെ ഭീഷണി. ഇത്തരത്തില്‍ നിരവധി സ്ത്രീകള്‍ ഇവരുടെ ചതിക്കുഴിയില്‍ വീണതായാണ് റിപ്പോര്‍ട്ട്. മറ്റ് വഴിയില്ലാതെ പാലക്കാട്ടെ ഒരു യുവതി മൂന്ന് മാസം മുമ്പ് പൊലീസില്‍ പ്രതിക്കെതിരെ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ് വിവിധ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം തുടങ്ങിയത്. വഴിക്കച്ചവടക്കാരുടെ സിം ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ പൈസ കൊടുത്ത് വാങ്ങിയാണ് ബാങ്ക് ഇടപാടുകള്‍ നടത്തിയിരുന്നത്. വിവിധ ജില്ലകളില്‍ താമസിച്ച് പ്രതികള്‍ തട്ടിപ്പ് നടത്തിയതിനാല്‍ പ്രതികളിലേക്ക് എത്താന്‍ പൊലീസിന് ഏറെ പാടുപെടേണ്ടി വന്നു. അറസ്റ്റിലായ ബിബിന്‍ ഏഴ് കവര്‍ച്ചാ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ദമ്പതിമാര്‍ പിടിയിലായതോടെ കൂടുതല്‍ പരാതികള്‍ എത്താന്‍ തുടങ്ങിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.